
ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ടൂറിങ് സ്പോര്‍ട് സ്പെഷ്യല്‍ പതിപ്പ് വിപണികളില്‍ എത്തി. നിലവില്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വെഞ്ച്വറര്‍ പതിപ്പാണ് ടൂറിങ് സ്പോര്‍ട്ടായി ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. മള്‍ട്ടി പര്‍പ്പസ് ശ്രേണിയിലെ ജനപ്രീയ മോഡല്‍ കൂടിയാണ് ഇന്നോവ ക്രിസ്റ്റ. നിരത്തിലെത്തി ആദ്യ വര്‍ഷം തന്നെ 79,092 ക്രിസ്റ്റയാണ് ടൊയോട്ട വിറ്റത്. മുന്‍ഗാമിയായ ഇന്നോവയെ അപേക്ഷിച്ച് 43.17 ശതമാനത്തിലും അധികമാണിത്.
സ്പെഷ്യല്‍ എഡിഷന് ടാഗോടെ വന്നെത്തുന്ന ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്പോര്‍ട് എഡിഷനെ ശ്രദ്ധേയമാക്കുന്നത് ഇന്റീരിയറിലും എക്സ്റ്റീരിയറിലും ലഭിച്ചിട്ടുള്ള ഡിസൈന്‍ അപ്ഡേഷനുകളാണ്. കൂടുതല്‍ സ്പോര്‍ടി ലുക്ക് ലഭിക്കാന്‍ ബമ്പറിലും വീല്‍ ആര്‍ച്ചിലും ബ്ലാക്ക് പ്ലാസ്റ്റിക് €ാഡിങ് നല്കി. പ്രീമിയം ലുക്ക് വര്‍ധിപ്പിക്കുന്നതിന് പുറം മോഡിയില്‍ പല ഇടങ്ങളിലും ക്രേം ഫിനിഷിങ് നല്‍കിയിട്ടുണ്ട്.
17 ഇഞ്ച് ടയറുകള്‍ക്ക് പകരം 16 ഇഞ്ച് ബ്ലാക്കി അലോയി വീലുകളാണ് ടൂറിങ് സ്പോര്‍ട്ടിന്റെ മറ്റൊരു സവിശേഷത. 6 സീറ്ററില്‍ വാഹനം ലഭ്യമാകും. മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ യാതൊരു മാറ്റവുമില്ല. 2.7 ലിറ്റര്‍ മാനുവല്‍ പെട്രോള്‍, 2.7 ലിറ്റര്‍ ഓട്ടോമാറ്റിക് പെട്രോള്‍, 2.4 ലിറ്റര്‍ മാനുവല്‍ ഡീസല്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്നീ നാല് പതിപ്പുകളാണ് ടുറിങ് സ്പോര്‍ട്ട് ലഭ്യമാകുക. 17.79 ലക്ഷം രൂപയാണ് ടൂറിങ് സ്പോര്‍ടിന്റെ ഡല്‍ഹി എക്സ്ഷോറും വില.






