മുംബൈ: ഐ.സി.സി ചെയര്മാന് സ്ഥാനത്ത് നിന്ന് രാജിവച്ചത് ശശാങ്ക് മനോഹര്‍ പിന്‍വലിച്ചു. തന്റെ കാലാവധി അവസാനിക്കുന്ന 2018 ജൂണ്‍ 30 വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടരും. കഴിഞ്ഞ മാര്‍ച്ചിലാണ് ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്മാന് സ്ഥാനം രാജിവച്ചത്. സ്വകാര്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി.
അതേസമയം ഐ.സി.സി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണങ്ങളെന്നാണ് സൂചന. ഐ.സി.സി അംഗങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാജി പിന്‍വലിക്കുന്നതെന്ന് ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. കാലാവധി കഴിയുന്ന 2018 ജൂണ്‍ 30 വരെ ശശാങ്ക് മനോഹര്‍ തല്‍സ്ഥാനത്ത് തുടരുമെന്ന് ബി.സി.സി.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
നാഗ്പൂരില്‍ നിന്നുള്ള അഭിഭാഷകന് കൂടിയായ ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ മുന്‍ പ്രസിഡന്റാണ്.






