
കോഴിക്കോട്: കോഴിക്കോട് മുക്കം ബീച്ചില്‍ ശക്തമായ കടല്‍ക്ഷോഭം. ഇന്ന് രാവിലെ മുതലാണ് തിര തീരത്തേയ്ക്ക് അടിച്ചു കയറിത്തുടങ്ങിയത്. 40ലേറെ വീടുകള്‍ കടല്‍ക്ഷോഭ ഭീക്ഷണിയിലാണ്. കടല്‍ കരകയറുന്നത് തടയാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബീച്ചില്‍ കരിങ്കല്ലുകള്‍ ഇറക്കുന്നുണ്ട്.






