
കഴിഞ്ഞ രാത്രി ലോകത്ത് 50,000 ഇടങ്ങളിലെ കമ്പ്യുട്ടറുകളില്‍ നാശം വിതച്ചത് ഇ മെയിലുകള്‍ വഴി അതിവേഗം കമ്പ്യൂട്ടറുകളിലേക്ക് പടര്‍ന്നുകയറുന്ന രീതിയില്‍ തയ്യാറാക്കിയ വണ്ണാക്രൈ എന്നു പേരുള്ള വണാക്രിപ്റ്റര്‍ 2.0 റാന്‍സം പ്രോഗ്രാം.
ഇ മെയിലിലെ മാല്‍വെയറുകള്‍ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതോടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തന രഹിതമാകും. സുരക്ഷാ സംവിധാനം, കമ്പ്യുട്ടര്‍ സിസ്റ്റം എന്നിവയുടെ അപ്ഡേറ്റുകളുടെ രൂപത്തിലും ഡൗണ്‍ലോഡിംഗ് ഫയലുകളുടെ ഒപ്പവുമാണ് റാന്‍സം കമ്പ്യൂട്ടറുകളിലേക്ക് പ്രവേശിക്കുക. പിന്നീട് ഈ ഫയലുകള്‍ ഉപഭോക്താവിന് ഉപയോഗിക്കാനാകില്ല.
കമ്പ്യൂട്ടര്‍ മൊത്ത ലോക്ക് ചെയ്യുക, ലോഗിന്‍ സമയത്ത പണമടയ്ക്കാന്‍ സന്ദേശം അയയ്ക്കുക, ക്ളോസ് ചെയ്യാന്‍ കഴിയാത്ത പോപ്പപ്പുകള്‍ പ്രത്യക്ഷപ്പെട്ട ഉപയോഗ ശൂന്യമാക്കുക എന്നിങ്ങിനെ മൂന്ന് തരത്തിലാണ് വണ്ണാക്രൈ ആക്രമണം.
പണം നല്കിയാലും ഫയലുകള്‍ തിരിച്ചുകിട്ടാതാകുക, കൂടുതല്‍ പണം ആവശ്യപ്പെടാനും സാധ്യത എന്നിങ്ങനെയുള്ള ആശങ്കകള്‍ വേറെയുമുണ്ട്. ബിറ്റ്കോയിന് പണമിടപാട് ആയതിനാല്‍ കുറ്റവാളികളെ കണ്ടെത്താനും പ്രയാസമുണ്ടാകും.
അമേരിക്കന്‍ ചാരസംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ സംവിധാനം മോഷ്ടിച്ചായിരുന്നു ഇത്രയും വലിയ ആക്രമണം നടത്തിയതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
എന്‍എസ്എ ടൂളായ എറ്റേണല്‍ ബ്ളൂ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു എന്നും ഇതായിരിക്കാം ഹാക്കര്‍മാര്‍ ഉപയോഗിച്ചതെന്നും കരുതുന്നു. ഫയലുകള്‍ തിരികെ കിട്ടാന്‍ 19,000 മുതല്‍ 39,000 രൂപ വരെയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഈ പണം അടച്ചാല്‍ മാത്രമേ കമ്പ്യൂട്ടറില്‍ തിരികെ കയറാനാകു. ബിറ്റ്കോയിനാണ് മോചനദ്രവ്യമായി ചോദിച്ചിരിക്കുന്നത്.






