
കോഴിക്കോട് കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈത് (16) മരിച്ചു. വീടിനടുത്തുള്ള ഗ്രൗണ്ടിൽ സുഹൃത്തുക്കളോടൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പടക്കം കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം വെച്ച് പൊട്ടിച്ചതാണ് വലിയ അപകടത്തിന് കാരണമായത്. പൊട്ടിത്തെറിച്ച പാത്രത്തിന്റെ ചില്ലുകൾ ശരീരത്തിൽ തുളച്ചു കയറിയാണ് മരണം സംഭവിച്ചത്. യൂട്യൂബ് നോക്കിയാണ് അദ്വൈത് ഇത്തരത്തിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചത്. പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുകയായിരുന്നു ഈ വിദ്യാർത്ഥി. വിഷു ആഘോഷത്തിനിടെ നടന്ന അപകടത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഈ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






