
ചുരുങ്ങിയ കാലയളവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ വന്‍ വിജയം സ്വന്തമാക്കിയ വാഹനമാണ് റെനോയുടെ ക്വിഡ്. ഈ വിജയത്തിന്റെയെല്ലാം ആത്മവിശ്വത്തിലാണ് ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ ബ്രസീലിലേക്ക് ചേക്കേറിയത്. എന്നാല്‍ ബ്രസീലിയന്‍ വിപണിയില്‍ തുടക്കം മുതല്‍ തന്നെ വിവാദങ്ങള്‍ ആണ് ക്വിഡിന് നേരിടേണ്ടിവന്നത്. പബ്ലിസിറ്റിക്കായി ഇറക്കിയ പരസ്യത്തില്‍പ്പോലും കമ്പിനിക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ബ്രസീലിയന്‍ വിപണിയില്‍ ക്വിഡിന്റെ മുഖ്യ എതിരാളികളാണ് ഫോക്സ് വാഗണ്‍ അപ്പ. പരസ്യത്തില്‍ എസ്.യു.വി മോഡലുകളോട് കിടപിടിക്കുന്ന ക്വിഡിന്റെ മേന്മകള് പ്രകടമാക്കുന്നതിനു ഫോക്സ്വാഗണ് അപ്പ് മോഡല്‍ ഉപയോഗിച്ചതാണ് ഇപ്പോഴത്തെ പ്രശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ക്വിഡിന്റെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, ക്യാബിന് സ്പേസ്, എന്നിവ വളരെ കുറഞ്ഞ വാഹനമാണെന്ന് പ്രകടമാകുന്നതിനുവേണ്ടിയാണ് ഫോക്സ്വാഗണ് അപ്പിനെ പരസ്യത്തില്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ പരസ്യത്തില്‍ എങ്ങും ഫോക്സ് വാഗണ്‍ അപ്പാണിതെന്ന് സൂപിപ്പിക്കുന്ന രീതിയിലുള്ള ലോഗോ കാണിക്കുന്നുമില്ല. എന്നാല്‍ വാഹനത്തെക്കുറിച്ച് നന്നായിട്ട് അറിയാവുന്ന ആളുകള്‍ക്ക് മനസ്സിലാകും ഇത് വൈറ്റ് ഹാച്ച്ബാക്ക് ഫോക്സ്വാഗണ് ആണെന്ന്.
ഫോക്സ് വാഗണ്‍ ലീഗല്‍ ഡിപ്പാര്‍ട്ട്മെന്റ് റെനോയുടെ അധികൃതര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടിസ് അയച്ചതോടെ പരസ്യം ഔദ്യോഗിക യൂടൃൂബ് ചാനലില്‍ നിന്നും പരസ്യം കമ്പനി പിന്‍വലിക്കുകയും ചെയ്തു.






