ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി നിലനിന്നിരുന്ന അനിശ്ചതത്വം തുറന്നു പറഞ്ഞ് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്.
തന്നെ ഒരു നടനായാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെ പിന്തുണച്ചിരുന്നു. അതൊരു തെറ്റായിരുന്നു. ഒരു പാര്‍ട്ടിയേയും താന്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നില്ല. ഭാവിയില്‍ എന്തുണ്ടാകുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നെങ്കിലും താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ പൊതുസേവനം ചെയ്ത് പണമുണ്ടാക്കുന്ന ആളുകളെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേര് ഉപയോഗിച്ചു വോട്ട് പിടിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ ജനതയ്ക്കൊപ്പം തമിഴര്‍ക്കൊപ്പമാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. അണ്ണാഡിഎംകെയ്ക്ക് എതിരെ നേരത്തെ രംഗത്തുവന്നിരുന്നു. പിന്നീട് ബിജെപിക്ക് പിന്തുണ നല്‍കിയിരുന്നു.






