
ചന്ദനം, തേക്ക്, വേങ്ങ, മരുത്, കടമ്പ്, പതിമുഖം എന്നിവയാണ് കട്ടില് നിര്‍മ്മിക്കാന്‍ ഉത്തമമായ മരങ്ങള്‍. മലയാളികള്‍ തെങ്ങുകൊണ്ടും മുമ്പ് ധാരാ
ളമായി കട്ടില് നിര്‍മ്മിച്ചിരുന്നു.
കാറ്റത്ത് മറിഞ്ഞു വീണതും മലവെള്ളത്തില്‍ മറിഞ്ഞതും ഇടിമിന്നലേറ്റതുമായ മരങ്ങള്‍ കട്ടിലുണ്ടാക്കാന്‍ ഉപയോഗിക്കരുത്.
ഒരു മരംകൊണ്ടുണ്ടാക്കിയത് ധന്യം രണ്ട് മരംകൊണ്ട് ഉണ്ടാക്കിയത് ധന്യതരം. മൂന്ന് സന്താനഭാഗ്യം നാല് യശസ് എന്നാണ് ഫലം അഞ്ചായാല്‍ മര
ണമാണ് ഉണ്ടാവുക.
കിഴക്കോട്ട് തല വരുന്ന രീതിയില്‍ വേണം കട്ടിലിടാന്‍. തെക്കോട്ട് തല വരുന്നതും കുഴപ്പമില്ല. പടിഞ്ഞാറോട്ടും ആകാം. വടക്കോട്ട് ആകരുത്. ഭൂമിയു
ടെ കാന്തിക വലയവുമായി ബന്ധപ്പെടുത്തിയാണ് ഇത് പറയുന്നത്.
ഒപ്പം വായു, വെളിച്ചം എന്നിവയും കണക്കാക്കുന്നു. വടക്കോട്ട് തലവെച്ച് കിടന്നാല്‍ പിറ്റേദിവസം ക്ഷീണം കൂടുതലായിരിക്കും.






