ലഖ്നൗ: തോക്ക് ചൂണ്ടി കല്യാണമണ്ഡപത്തില്‍ നിന്നും തോക്ക് ചൂണ്ടി വരനെ തട്ടിക്കൊണ്ട് പോയെന്ന ആരോപണം നിഷേധിച്ച് റിവോള്‍വര്‍ റാണി. റിവോള്‍വര്‍ റാണി എന്ന അപരനാമത്തില്‍ കുപ്രസിദ്ധയായ ഭാരതി യാദവിനെയാണ് ഉത്തര്‍പ്രദേശ് പോലീസ് പിടികൂടിയത്.
തോക്കുമായി താന്‍ കല്യാണവേദിയില്‍ എത്തിയെന്നത് വ്യാജപ്രചരണമാണെന്ന് ഭാരതി പറഞ്ഞു. അശോകിന് പ്രണയബന്ധമുണ്ട്. എന്ന കാര്യം വധുവിന്റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അശോക് വിവാഹത്തിന് തയ്യാറായിരുന്നില്ല. അശോക് തനിക്കൊപ്പം ഇറങ്ങി വരികയായിരുന്നുവെന്നും ഭാരതി പറഞ്ഞു.
അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് ഭാരതി താമസിക്കുന്നത്. വിവാഹത്തിനിടെ ഇറങ്ങിപ്പോയ അശോകിനെ പോലീ തെരയുന്നു.






