
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ മുന്താസ് അബ്ദുൽ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് നടപടി.
'വോയിസ് ഓഫ് ട്രൂത്ത്' എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പൊലീസാണ് കേസെടുത്ത് നടപടി സ്വീകരിച്ചത്.







Comments