
ആലപ്പുഴ: ആഭ്യന്തരവകുപ്പു പുറത്തുവിട്ട കണക്കു പ്രകാരം പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 96,809 പേർ. 2016 മുതൽ 2026 ജൂൺവരെയുള്ള കണക്കാണിത്. മരിച്ചവരിൽ 75,689 പേരും പുരുഷന്മാരാണ്. ഇക്കാലയള വിൽ 21,109 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പ്പെട്ട 11 പേരും ജീവനൊടുക്കി. 2015-ൽ 7,598 പേർ ആത്മഹത്യചെയ്തപ്പോൾ 2025-ൽ അത് 10,480 ആയി.
ആത്മഹത്യ ചെയ്തവരിൽ കൂടുതലും 50 വയസ്സിനു മുകളിലുള്ളവരാണ്- 46,586 പേർ. 18 വയസ്സിൽ താഴെയു ള്ളവർ 3,072 പേരും. 18-നും 30-നും ഇടയിലുള്ള 16,604 പേരും 30-നും 50-നും ഇടയിലുള്ള 30,547 പേരും ജീവനൊടുക്കി.
ആത്മഹത്യ ചെയ്യുന്നവരിൽക്കൂടുതലും ദിവസവേതനക്കാരാണെന്നതാണ് ശ്രദ്ധാർഹമായ മറ്റൊരു കാര്യം. 10 വർഷത്തിനിടയിൽ ആത്മഹത്യചെയ്ത മറ്റു വിഭാഗത്തിലുള്ളവരുടെ കണക്ക് സർക്കാർ ജീവനക്കാർ- 1,067, സ്വകാര്യസ്ഥാപന ജീവനക്കാർ- 12,136, കർഷകർ- ആറ്, ദിവസവേതനക്കാർ- 40,431, വിദ്യാർ ഥികൾ- 4,150, മറ്റുള്ളവർ-39,019.
അതേസമയം ആത്മഹത്യാപ്രേരണ തടയാൻ കൗൺസലിങ്, അടിയന്തരസഹായം, കമ്യൂണിറ്റി പോലീസ് സംവിധാനം, ചിരി പ്രൊജക്റ്റ്, സൈബർ സെൽ നിരീക്ഷണം എന്നിങ്ങനെ പല ഇടപെടലുകളും ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ട് .







Comments