
ഉദ്ദംസിങ്സഗര്: ഇനിയും നീതികിട്ടിയില്ലെങ്കില്‍ ഹിന്ദു മതം സ്വീകരിക്കുമെന്ന കടുത്ത നിലപാടുമായി തലാഖ് ഇര രംഗത്ത്. ഒന്നുകില്‍ മതം മാറ്റം, അല്ലെങ്കില്‍ ആത്മഹത്യ, ഇതു മാത്രമാണ് പോംവഴിയെന്ന് മുത്തലാഖിലൂടെ മൊഴി ചൊല്ലപ്പെട്ട ഷമീം എന്ന സ്ത്രീ വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗറിലാണ് സംഭവം. തന്റെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയോടും സുപ്രീംകോടതിയോടും അഭ്യര്‍ത്ഥിക്കുന്ന യുവതിയുടെ വീഡിയോ വൈറലായിരിക്കുകയാണ്.
ഹിന്ദു മതത്തില്‍ ഇത്തരം കാര്യങ്ങളൊന്നും നടക്കുന്നില്ല. അതുകൊണ്ടു തന്നെ സ്വന്തം അനുഭവങ്ങളില്‍ നിന്ന് ഹിന്ദു മതത്തിലേയ്ക്ക് മതം മാറുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുകയാണ്. അതും അല്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് പോംവഴി. 12 വര്‍ഷം മുന്‍പാണ് ആസിഫ് എന്നയാള്‍ ഷമീമിനെ വിവാഹം കഴിച്ചത്. നാല് വര്‍ഷത്തിന് ശേഷം ആസിഫ് ബന്ധം വേര് പിരിഞ്ഞു. എന്നാല്‍, മുതിര്‍ന്നവരുടെ ഉപദേശം മാനിച്ച് 40 ദിവസ്െത ഹലാല കാലാവധി പൂര്‍ത്തിയാക്കി ഇരുവരും ഒന്നിച്ചു. എന്നാല്‍, അതിനു ശേഷം താന്‍ നിരന്തരം പീഡനത്തിന് ഇരയാകുകയായിരുന്നുവെന്നും യുവതി പറയുന്നു.
തനിക്ക് നേരിടേണ്ടി വന്ന ഉപദ്രവങ്ങള്‍ ചൂണ്ടിക്കാട്ടി ഗദര്പുര് പോലീസ് സ്റ്റേഷനില്‍ ഷമീം പരാതി നല്കി. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ആസിഫ് പോലീസുകാര്‍ നോക്കി നില്‍ക്കേ തലാഖ് ചൊല്ലി ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഷമീം ആരോപിക്കുന്നു.






