
തിരുവനന്തപുരം: പുല്ലുവിളയില്‍ മത്സ്യത്തൊഴിലാളി തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. ഇന്നലെ രാത്രി മത്സ്യത്തൊഴിലാളിയായ ജോസ് ക്ളിന്‍ ആണ് നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പത്തു മാസങ്ങള്‍ക്ക് മുന്‍പ് ഇതേസ്ഥലത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഷീലു അമ്മ എന്ന വൃദ്ധ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നും നായയുടെ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചിരുന്നു.
കൊല്ലപ്പെട്ട ജോസ് ക്ലിന്റെ ഭാര്യയും മക്കളും അടക്കമുള്ള ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്തെ റോഡ് ഉപരോധിക്കുകയായണ്. എന്നാല്‍ സംഭവം പഞ്ചായത്ത് പരിശോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വന്ധീകരണം കൃത്യമായല്ല നടക്കുന്നത് എന്നാണ് ഇത് തെളിയിക്കുന്നതെന്നും ആരോപണമുണ്ട്.
ഭക്ഷണം കഴിഞ്ഞ ശേഷം ചൂടുകാരണം കടപ്പുറത്ത് തോണിയില്‍ ഉറങ്ങാന്‍ പോയപ്പോഴാണ് നായയുടെ ആക്രമണം ഉണ്ടായത്. ഇയാളുടെ താടിക്കും കൈകാലുകള്‍ക്കും കടിയേറ്റിരുന്നു. ബോധരഹിതനായ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.






