
വിപണിയില്‍ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങി റെനോ. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ക്വിഡില്‍ രണ്ട് പുതിയ ഓഫറുകളുമായിട്ടാണ് ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തുന്നത്.
ഇതില്‍ ഒരു ഓഫര്‍ ഉപഭോക്താവിന് സ്വന്തമാക്കാം. കുറഞ്ഞ ഇഎംഐ നിരക്കില്‍ ക്വിഡിനെ സ്വന്തമാക്കാനുള്ള അവസരമാണ് ആദ്യത്തെ ഓഫര്‍. കുറഞ്ഞ ഡൗണ്‍പെയ്മെന്റ് നിരക്കില്‍ ക്വിഡിനെ സ്വന്തമാക്കാനുള്ള അവസരമാണ് രണ്ടാമത്തെ ഓഫര്‍. 2.65 ലക്ഷം രൂപയാണ് ക്വിഡിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ വില. 2999 രൂപ നിരക്കിലാണ് ഓഫര്‍ പ്രകാരമുള്ള ഇഎംഐ ആരംഭിക്കുന്നത്.
രണ്ടാമത്തെ ഓഫര്‍ പ്രകാരം 17999 രൂപ ഡൗണ്‍പേയ്മെന്റില്‍ റെനോ ക്വിഡിനെ സ്വന്തമാക്കാം. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വാങ്ങന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യം ഇട്ടുകൊണ്ടുതന്നെയാണ് ഇത്തരത്തിലൊരു ഓഫറുകളുമായി രംഗത്തെത്തുന്നത്.






