
പൃഥ്വിരാജിന്റെ ടിയാനിലൂടെ അനന്യ തിരിച്ചു വരവിനൊരുങ്ങുന്നു. മുരളി ഗോപിയുടെ തിരക്കഥയില് ജിയന് കൃഷ്ണകുമാര് ഒരുക്കുന്ന ചിത്രത്തിലെ അനന്യയുടെ പോസ്റ്ററാണ് ഏറ്റവും അവസാനമായി പുറത്തിറക്കിയിരിക്കുന്നത്.
പൃഥ്വിരാജിനെ കൂടാതെ ഇന്ദ്രജിത്തും ചിത്രത്തില് പ്രധാനവേഷത്തിലുണ്ട്. ഇന്ദ്രജിത്തിന്റെ നായികയായാണ് അനന്യ എത്തുന്നത്. കരിയറിലെ ഏറ്റവും നിര്ണ്ണായകമായേക്കാവുന്ന കഥാപാത്രമാണിത് എന്നാണ് സൂചനകള്.
ഒരു സന്യാസിയുടെ വേഷത്തില് മുരളി ഗോപിയും ചിത്രത്തിലുണ്ട്. പത്മപ്രിയ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന് ടോം ചാക്കോ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് ടിയാനില്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദ്, മുംബൈ, പൂനെ, ബദ്രിനാഥ് എന്നിവിടങ്ങളില് നിന്നാണ് സിനിമ ചിത്രീകരിച്ചത്.







Comments