തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടെ ലക്ഷ്മി നായര്‍ക്കെതിരായ ജാതിയധിക്ഷേപ പരാതി പിന്‍വലിച്ചത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അറിവോടെയെന്ന് പരാതിക്കാരന്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് പറഞ്ഞിട്ടാണ് കേസ് പിന്‍വലിച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് കേസ് പിന്‍വലിക്കാന്‍ കാരണം. കേസ് പിന്‍വലിക്കുന്ന കാര്യം കാനത്തിനും കാനം ഏര്‍പ്പെടുത്തിയ അഭിഭാഷകന് അഡ്വ. രഞ്ജിത്ത് തമ്പാനും അറിവുണ്ടായിരുന്നുവെന്നും വിവേക് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
എ.ഐ.എസ്.എഫ് നേതൃത്വത്തോട് പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഒത്തു തീര്‍പ്പാക്കാന്‍ ചിലര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെന്ന് വിവേക് പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയെ നേരില്‍ കാണാന്‍ പോലും അനുവദിക്കാതെ ചിലര്‍ മധ്യസ്ഥത കളിക്കാന്‍ ശ്രമിച്ചു. വളരെ പാടുപെട്ടാണ് അവസാനം കാനത്തെ കണ്ടതെന്നും വിവേക് കൂട്ടിച്ചേര്‍ത്തു. വളരെ ആലോചിച്ച ശേഷമാണ് പരാതി പിന്‍വലിച്ചതെന്നും വിവേക് പറയന്നു.
വിവേകിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രീയപ്പെട്ട സുഹൃത്തുകളേ..
കഴിഞ്ഞ ദിവസം മുതലാണ് എനിക്കെതിരെ FB ൽ കേസ് പിൻവലിച്ചതിനെപ്പറ്റി വ്യാപകമായ പോസ്റ്റുകൾ പ്രചരിപ്പിച്ച് തുടങ്ങിയത്.
ഞാൻ " പ്രമുഖനായ ഇര" ആകാത്തതിനാൽ എന്റെ പേരും ഫോട്ടോയും സമരത്തിനിടയിൽ എടുത്ത വീഡിയയും ഉപയോഗിച്ച് ചാനൽ ചർച്ച വരെ നടത്തുകയുണ്ടായി. അതിനെല്ലാം യുക്തിസഹമായ മറുപടി കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ആദ്യമായി ,ഞാൻ AISF നേതാവല്ല, പ്രവർത്തകർ മാത്രമാണ്. നേതാവ് എന്ന പ്രചരണം പിൻവലിക്കണമെന്ന് അപേക്ഷിക്കുന്നു. പിന്നെ പരാതി പിൻവലിച്ചത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. കാരണം ഞാൻ വ്യക്തിപരമായാണ് പരാതി നൽകിയത്.
കേസ് പിൻവലിച്ചത് വളരേയേറെ ആലോചിച്ച് എടുത്ത തീരുമാനമാണ്. സത്യത്തിൽ ഈ പരാതി നൽകിയതിന് ശേഷം കടുത്ത മാനസികവാസ്ഥയിലായിരുന്നു. ക്യാമ്പസിൽAISF പ്രവർത്തകൻ എന്ന് അറിയപ്പെട്ടിരുന്ന എന്നെ, പിന്നീട് "പരാതിക്കാരൻ " എന്ന് അറിയപ്പെടാൻ തുടങ്ങി.ഒരു തരം വേർത്തിരിവ് അനുഭവപ്പെട്ടു.ക്യാമ്പസിൽ സംഘർഷം ഉണ്ടായപ്പോൾ പോലും തല്ലിയാൽ അട്രോസിറ്റി ആകും എന്ന് വരയുള്ള സംസാരം കേട്ടു .പരാതികാരൻ എന്നല്ല "സഖാവ്" എന്ന് അറിയപ്പെടുന്നതാണ് നല്ലതെന്ന് തോന്നി.
കൂടാതെ സമരവസാനം ബഹു: വിദ്യാഭ്യാസ മന്ത്രിയുടെ മധ്യസ്ഥതയിൽ എടുത്ത ധാരണ പ്രകാരം സമരവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന എല്ലാ പരാതികളും പിൻവലിക്കണം എന്നുണ്ടായിരുന്നു.ഇതനുസരിച്ച് പെൺകുട്ടികൾ നൽകിയ പരാതിയടക്കം പിൻവലിച്ചിരുന്നു.( പക്ഷെ വാർത്തയായില്ല) അത് പാലിക്കുകയാണ് ഞാൻ ചെയ്തത്.അതുവഴി എന്റെ പ്രസ്ഥാനത്തിന്റെ അന്തസത്ത ഉയർത്തിപ്പിടിച്ചു.
കൂടാക്കെ
കേസിന്റെ സാങ്കേതികത്വവും ഒരു കാരണമായി.
സാക്ഷിമൊഴി നൽകുന്ന വിദ്യാർത്ഥികളുടെ അസൗകര്യവും ക്യാമ്പസിലെ Sc/st വിദ്യാർത്ഥികളുടെ അഭിപ്രായവും ഞാൻ മാനിച്ചു.
കേസിന്റെ Judgement കിട്ടുമ്പോഴേക്കും പ്രിയ സുഹൃത്തുകളുടെ ബാക്കിആശങ്കകൾ കൂടി അസ്തമിക്കുമെന്ന് പ്രതീക്ഷ..
ഏവർക്കും ഒരിക്കൽ കൂടി നന്ദി!
സത്യമേവ ജയതേ....
അതേസമയം പരാതി പിന്‍വലിച്ച സംഭവത്തില്‍ വിവേകിനോട് വിശദീകരണം തേടുമെന്ന് എ.ഐ.എസ്.എഫ് നേതൃത്വം പ്രസ്താവിച്ചിരുന്നു. പാര്‍ട്ടിയും എ.ഐ.എസ്.എഫ് നേതൃത്വവും അറിയാതെ പരാതി പിന്‍വലിച്ചുവെന്നായിരുന്നു നേതൃത്വത്തിന്റെ അവകാശവാദം. ഇതിന് പിന്നാലെ കടുത്ത വഞ്ചന, എല്ലാം തന്റെ തലയില്‍ കെട്ടിവച്ച് തടിതപ്പാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും വിവേക് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കടുത്ത വഞ്ചന
എല്ലാം എന്റെ തലയിൽ വെച്ചിട്ട് തടി തപ്പാൻ ചിലർ ശ്രമിക്കുന്നു..





