
അടുത്തകാലത്ത് ഇന്ത്യന്‍ ചലച്ചിത്രലോകം കണ്ട ഏറ്റവും വലിയ വിജയമായിരുന്നു ബാഹുബലിയുടേത്. ഇതിന് ശേഷം മറ്റൊരു ഇതിഹാസ ചിത്രത്തിന്റെ ഭാഗമാകുവാന്‍ ഒരുങ്ങുകയാണ് ചിത്രത്തിലെ പ്രധാനതാരങ്ങളെന്ന് റിപ്പോര്‍ട്ട്.
അനുഷ്ക ഷെട്ടി പ്രധാനകഥാപാത്രമാകുന്ന ഭാഗ്മതിയെന്ന ചിത്രത്തിലാണ് ബാഹുബലിയും എത്തുന്നത്. എന്നാല്‍, ചിത്രത്തില്‍ പ്രഭാസിന് വെല്ലുവിളിയാകുവാന്‍ പോകുന്നത് ഒരു മലയാളി താരമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മറ്റാരുമല്ല മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമാകുന്നത്. എന്നാല്‍ ചിത്രത്തിലെ കഥാപാത്രത്തിന്റെ വിശദാംശങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
ഹൊറര്‍ ത്രില്ലര്‍ ശ്രേണിയില്‍ ഒരുങ്ങുന്ന ചിത്രമാണെങ്കിലും ഏറെ പ്രത്യേകതകള്‍ ചിത്രം അര്‍ഹിക്കുന്നുവെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം വിഎഫ്എക്സ് സാധ്യതകളേയും മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുങ്ങുന്നത്.
ജൂനിയര്‍ എന്‍ടിആര്‍ മോഹന്‍ലാല്‍ ചിത്രമായ ജനതാഗാരേജിലെ വില്ലന്‍ കഥാപാത്രമായാണ് ഉണ്ണി തെലുങ്ക് പ്രേക്ഷകരുടെ മനം കീഴടക്കിയത്. പിന്നീട് ഉണ്ണി നായകനായെത്തിയ സ്റ്റൈല്‍ എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ തെലുങ്കര്‍ക്കിടയില്‍ തരംഗമുണ്ടാക്കിയിരുന്നു. ഉണ്ണിക്ക് പുറമെ ജയറാമും ആശാ ശരത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
നേരത്തെ അരുന്ധതി, രുദ്രമ്മ ദേവി, ബാഹുബലി എന്നീ ചിത്രങ്ങളില്‍ താരം ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഓഗസ്റ്റില്‍ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി അശോക് സംവിധാനം ചെയ്യുന്ന ചിത്രം പ്രമോദ്, വി വംശി കൃഷ്ണ റെഡ്ഡി എന്നിവരാണ് നിര്‍മിക്കുന്നത്.






