
തിരുവനന്തപുരം : കോഴിക്കോട് ജില്ലാ കളക്ടറായി സേവനം അനുഷ്ഠിക്കവേ സര്‍ക്കാര്‍ വാഹനം ഔദ്യോഗിക ആവശ്യത്തിനായി ഉപയോഗിച്ച സംഭവത്തില്‍ എന്‍.പ്രശാന്തിന് തെറ്റുപറ്റിയെന്ന് സര്‍ക്കാര്‍. ധനകാര്യ വിഭാഗത്തിന്റെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടിലാണ് പ്രശാന്തിന് വീഴ്ചപറ്റിയതായുള്ള കണ്ടെത്തലുള്ളത്.
മകളെ സ്കൂളില്‍ കൊണ്ടുപോകുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി വാഹനം ഉപയോഗിച്ചതെന്ന പരാതിയെ തുടര്‍ന്ന് ധനകാര്യ വിഭാഗം അന്വേഷണം നടത്തുകയും പൊതുഭരണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. കളക്ടറുടെ ഔദ്യോഗിക വാഹനത്തിന് പുറമേ മറ്റൊരു സര്‍ക്കാര്‍ വാഹനം കൂടി പ്രശാന്ത് ഉപയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പൊതുഭരണ വകുപ്പ് എന്‍.പ്രശാന്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.






