
ബീഫ് വിവാദത്തില്‍ രാജ്യം അതൃപ്തരായിരിക്കുമ്പോള് സസ്യഭുക്കായി ബോളിവുഡ് താരദമ്പതികള്‍. യുവതാരങ്ങളായ റിതേഷ് ദേശ്മുഖും ജെനിലീയ ഡിസൂസയുമാണ് ഞെട്ടിക്കുന്ന ഭക്ഷണശീലവുമായി രംഗത്തുവന്നിരിക്കുന്നത്. ആവശ്യത്തിലധികം മൃഗക്കൊഴുപ്പ് ഇതിനോടകം കഴിച്ചു ഇനിക്കുറേ നാള് സസ്യാഹാരികളാകാമെന്നാണ് താരങ്ങളുടെ വാദം.
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരുടേയും ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വന്നത്. താന്‍ ഒരു കാലത്ത് പച്ചക്കറികള്‍ കഴിക്കുവാന്‍ വെറുത്തിരുന്നു എന്നാല്‍ പിന്നീട് ഇപ്പോള്‍ ഞാന്‍ സസ്യാഹാരിയായി മാറിയിരിക്കുന്നുവെന്ന് താരം പറഞ്ഞു.
തന്നെപ്പോലെയല്ല, ഡയറ്റുകാര്യങ്ങളില് പ്രത്യേക ശ്രദ്ധയുള്ളയാളാണ് ജെനീലിയയെന്നും താരം പ്രതികരിച്ചു. ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ അവര്‍ക്ക് പ്രത്യേക കഴിവുണ്ടെന്നും റിതേഷ് പറഞ്ഞു. താന്‍ എന്തു കഴിക്കണം കഴിക്കേണ്ട എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് ജനീലിയ. എന്നും പച്ചക്കറികള്‍ ഉപയോഗിച്ചുള്ള പ്രത്യേക ജ്യൂസ് കുടിച്ചാണ് ദിവസം ആരംഭിക്കുന്നതെന്നും താരങ്ങള്‍ പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണത്തിനു മുന്‍പായി വെജ്. സൂപ്പും ജെനീലിയ തനിക്കായി നല്‍കാറുണ്ടെന്നും റിതേഷ് പറഞ്ഞു.
പെട്ടന്നുള്ള മാറ്റം ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും നടക്കാന്‍ സാധിക്കാത്തതല്ലെന്നും ഇരുവരും സാക്ഷ്യപെടുത്തുന്നു. ശരീരത്തെ ശുദ്ധിയാക്കുന്നതിനും മറ്റും സസ്യഭുക്ക് വലിയ വില നല്‍കുന്നുണ്ട്. അതിനാല്‍ ഇത് നല്ലതാണെന്നും അദ്ദേഹം പറയുന്നു. നേരത്തെ 2011ല്‍ കുറച്ചുകാലത്തേക്ക് സസ്യാഹരിയായി മാറിയിരുന്നു. ജനീലിയയുടെ നിര്‍ദ്ദേശപ്രകാരം പോഷകാഹാരത്തെ കുറിച്ച് പഠിക്കുന്നതിനായി നവമാധ്യമങ്ങളില്‍ തിരച്ചിലുകള്‍ നടത്താറുണ്ടെന്നും റിതേഷ് പറയുന്നു.
നിരവധി താരങ്ങളാണ് മാംസാഹാരം ഉപേക്ഷിച്ച് ഇത്തരത്തില്‍ ജീവിത ശൈലി മാറിയത്. അമിതാഭ് ബച്ചന്, ഷാഹിദ് കപൂര്‍, കങ്കണ റണവത്ത്, അനുഷ്ക ശര്‍മ്മ എന്നിവരാണ് ബി ടൗണിലെ പ്രമുഖ സസ്യാഹാരികള്‍.






