
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മാറ്റത്തിനൊരുങ്ങുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന തരത്തിലുള്ളതാണ് പുതിയ മാറ്റം. ഓരോ ടീമിന്റെയും അവസാന ഇലവനില്‍ ആറു ഇന്ത്യന്‍ താരങ്ങളും അഞ്ച് വിദേശ താരങ്ങളുമായിരിക്കും ഉണ്ടായിരിക്കുക. ആദ്യ സീസണുകളില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമേ കളിക്കാന്‍ സാധിച്ചിരുന്നുള്ളു. വിദേശ താരങ്ങളായിരുന്നു എണ്ണത്തില്‍ മുന്നില്‍.
ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ഇന്ത്യയുടെ പരിശീലകനായ സ്റ്റീഫെന്‍ കോണ്‍സ്റ്റെന്റെയ്ന്‍ പറഞ്ഞിരുന്നു. ഇനി മുതല്‍ ഓരോ ടീമിനും 17 ഇന്ത്യന്‍ താരങ്ങളെയും എട്ടു വിദേശ താരങ്ങളയെയും ലേലത്തില്‍ സ്വന്തമാക്കാം. 18 കോടി രൂപയാണ് ഓരോ ക്ലബ്ബിനും ചെലവാക്കാന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന തുക. നേരത്തെ 14 ഇന്ത്യന്‍ താരങ്ങളെയും 11 വിദേശതാരങ്ങളെയുമായിരുന്നു ടീമില്‍ എടുത്തിരുന്നത്.






