കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ കൊച്ചി എംജി റോഡ് ശാഖയിൽ 29 കോടി രൂപയുടെ വൻ തട്ടിപ്പ് നടന്നതായി കേസ്. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജന്റായ മൈമോ ഫിനാൻഷ്യൽ സർവീസാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.
എൻആർഐ ഹൗസിങ് ലോണിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. റിയാദിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും മസ്കറ്റിലെ ഇന്ത്യൻ എംബസിയുടെയും പേരിലുള്ള വ്യാജ അറ്റസ്റ്റേഷൻ രേഖകൾ മൈമോ ഫിനാൻഷ്യൽ സർവീസ് തയ്യാറാക്കിയെന്നാണ് കേസ്.
സ്ഥാപനത്തിന്റെ ഡയറക്ടർമാർ, ലോൺ നേടിയവർ എന്നിവരടക്കം 27 പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Comments