
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ വളര്‍ച്ചയെ തളര്‍ത്തിയെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ ഏല്‍പ്പിച്ച ആഘാതമാണ് ഏറ്റവും ഉത്കണ്ഠ ഉണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
നരേന്ദ്ര മോഡിയുടെ നോട്ടാസാധുവാക്കലിന് ശേഷം ആളുകളുടെ കൈവശം പണം ഇല്ലാതാവുകയും സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലയില്‍ 2016 മാര്‍ച്ചില്‍ 10.7 ശതമാനമായിരുന്നു വളര്‍ച്ചയെങ്കില്‍ 2017 മാര്‍ച്ചില്‍ അത് 3.8 ശതമാനമായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെയൊക്കെ പ്രതിഫലനമാണ് രാജ്യത്ത് ജോലികള്‍ സൃഷ്ടിക്കുന്നതില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






