
ദോഹ : നയതന്ത്ര പ്രശ്നങ്ങളെ തുടര്‍ന്ന് സൗദി അറേബ്യ, യു.എ.ഇ, ബെഹ്റിന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ജോര്‍ദാനും ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ചാനലിന്റെ ലൈസന്‍സ് ജോര്‍ദാന്‍ റദ്ദാക്കി.
കുവൈറ്റ് അമീറിന്റെ നേതൃത്വത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സജീവ ശ്രമങ്ങള്‍ നടന്നു വരവേയാണ് മറ്റ് രാജ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജോര്‍ദാനും ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നത്.
ഖത്തര്‍ പ്രതിസന്ധിയ്ക്കിടെ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സൗദി രാജാവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഭീകരവാദത്തിനുള്ള സഹായം തടയുന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയമെന്ന് വൈറ്റ്ഹൗസ് അധികൃതര്‍ വ്യക്തമാക്കി. ഖത്തറിന് എതിരായ നടപടി ഇരു നേതാക്കളും വിലയിരുത്തി. ഭീകരവാദം തടയുന്നതില്‍ ഗള്‍ഫ് ഏകോപന കൗണ്‍സില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത സല്മാന് രാജാവുമായി ട്രംപ് പങ്കുവച്ചു. തന്റെ സൗദി സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഖത്തറിനെതിരായ നടപടിയെന്ന് സൂചിപ്പിച്ച് നേരത്തെ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.






