ലോകകപ്പ് ഫുട്ബോൾ; GPCC കുവൈത്ത് പ്രവചനമത്സരം സംഘടിപ്പിക്കുന്നു
ലോകകപ്പ് ഫുട്ബോൾ; GPCC കുവൈത്ത് പ്രവചനമത്സരം സംഘടിപ്പിക്കുന്നു
Authored by Web Desk | Last updated: 14 Jun 2026, 6:06 PM | 1 min read
കുവൈത്ത്സിറ്റി: ലോകകപ്പ് ഫുട്ബോൾ ആവേശം കുവൈറ്റിലെ ആരാധകരിലും എത്തിക്കുവാനായി ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു.
മെഗാ സമ്മാനത്തിനായുള്ള ചോദ്യങ്ങള്‍ ഇവയാണ്-
* 2026 ലോകകപ്പ് വിജയി ആരാകും.
* ഫൈനൽ ൽ എത്തുന്ന 2 ടീമുകൾ
* ഫൈനൽ സ്കോർ
* ഗോൾഡൻ ബൂട്ട് നേടുന്ന താരം
* ഗോൾഡൻ ബോൾ നേടുന്ന താരം
നിബന്ധനകൾ ഇപ്രകാരമാണ്
1.ഒരാൾക്ക് ഒരു തവണ മാത്രം ആണ് പ്രവചനങ്ങൾ രേഖപ്പെടുത്താൻ ആവുക.
2.ഒരാൾ ഒന്നിൽ കൂടുതൽ പ്രവചനങ്ങൾ രേഖപ്പെടുത്തിയാൽ അത് അസാധുവായി കണക്കാക്കുന്നതാണ്.
3.ഒന്നിൽ കൂടുതൽ പേർ ശെരി ഉത്തരം നൽകിയാൽ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.
4.മത്സരത്തിൽ പങ്കെടുക്കാൻ ഉള്ള അവസാന തീയതി 8/07/2026
( July 8 - 2026 ).അബ്ബാസിയയിൽ വച്ച് നടന്ന ചടങ്ങിൽ വച് മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം GPCC നാഷണൽ പ്രസിഡന്റ് ചെസ്സിൽ ചെറിയാൻ രാമപുരവും സീനിയർ വർക്കിങ്ങ് കമ്മിറ്റി അംഗം സണ്ണി തോമസ്സും ചേർന്ന് നിർവഹിച്ചു.
ജനറൽ സെക്രട്ടറി സാം നന്ദിയാട്ട് ,ട്രഷറർ മുരളി പണിക്കർ , എൽദോ പള്ളിപ്പുറം, ഇസ്മായിൽ പാലക്കാട്, ഷബീർ കൊയിലാണ്ടി , ചന്ദ്രമോഹൻ തിരുവനന്തപുരം , രഞ്ജു പുതുപ്പള്ളി , ഷരൺ കോമത്ത് , എന്നിവർ പങ്കെടുത്തു
താഴെ കൊടുത്ത ഗൂഗിൾ ഫോം വഴി മത്സരത്തിൽ പങ്കെടുക്കാം