ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഒരു ഷോപ്പില്‍ ബില്‍ അടയ്ക്കുന്നതിന് ക്യൂവില്‍ നില്‍ക്കേണ്ടിവന്നതിന്റെ ദേഷ്യം ഇന്ത്യക്കാരനായ ജീവനക്കാരനോട് തീര്‍ത്ത് ഒരു യു.എസ് വനിത. ക്യൂവില്‍ തന്റെ മുന്നിലുണ്ടായിരുന്ന ഒരു ലാറ്റിനമേരിക്കന്‍ കുടുംബത്തേയും ഇന്ത്യന്‍ ജീവനക്കാരനേയുമാണ് ഇവര്‍ ശകാരിച്ചത്. ലാറ്റിനമേരിക്കകാരേയും ഇന്ത്യക്കാരാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇവര്‍ കടന്നാക്രമിച്ചത്. 'നിങ്ങളൊരു ഇന്ത്യക്കാരനാണ്, ഇന്ത്യക്കാരന്റെ ആജ്ഞാനുവര്‍ത്തിയായി' നില്‍ക്കുകയാണെന്നും അവര്‍ ആക്രോശിച്ചു. ന്യുജഴ്സിയിലെ ന്യൂബ്രന്സ്വികിലുള്ള സീയേഴ്സ് സ്റ്റോറില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
സ്റ്റോറിലുണ്ടായിരുന്ന സിമോണി ലൊവാനോ (27) എന്നയാള്‍ ഈ രംഗം വീഡിയോയില്‍ പകര്‍ത്തി യുട്യുബില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യക്കാരനും ലാറ്റിനമേരിക്കന്‍ കുടുംബത്തിനും നേര്‍ക്ക് അവര്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായും വീഡിയോയിലുണ്ട്. 'അവരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കേണ്ടതാണെന്നും' അവര്‍ പറയുന്നുണ്ട്.
വീഡിയോ കാണാം:
ക്യൂവിലുണ്ടായിരുന്ന ലാറ്റിനമേരിക്കന്‍ കുടുംബം കൂപ്പണുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തിയതിനാല്‍ കൂടുതല്‍ സമയം ബില്‍ കൗണ്ടറില്‍ ചെലവഴിക്കേണ്ടിവന്നിരുന്നു. ഇതാണ് പിന്നില്‍ നിന്നിരുന്ന അമേരിക്കന്‍ വനിതയെ പ്രകോപിപ്പിച്ചത്. എന്നാല്‍ അവര്‍ ഇന്ത്യക്കാരനല്ലെന്ന് ഷോപ്പിലുണ്ടായിരുന്നവര്‍ പറയുമ്പോള്‍ 'അവര്‍ ഏതുനാശങ്ങളാണെന്ന് തനിക്കറിയേണ്ടെന്നും അവര്‍ പറയുന്നുണ്ട്. ഒന്നരമിനിറ്റോളം ദൈര്ഥ്യമുള്ളതാണ് വീഡിയോ. ഇവരുടെ പരാമര്‍ശത്തെ ഷോപ്പിലുണ്ടായിരുന്ന പലരും വിമര്‍ശിച്ചതായും ലൊവാനോ പറയുന്നു.

Comments