തിരുവനന്തപുരം : എംഡിഎംഎ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നുണകള്‍ നിരത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നവകേരള സദസുമായി ബന്ധപ്പെട്ട ലാത്തി ചാര്‍ജിന് ശേഷമാണ് കണ്ടത് എന്ന വാദം തെറ്റ്. 2023 ഡിസംബര്‍ 10 നാണ് പെരുമ്പാവൂരില്‍ നവകേരള സദസ് നടന്നത്. എന്നാല്‍ 2021 മുതല്‍ പ്രതി മുഹമ്മദ് ഹുസൈന്‍ പല തവണ വിഡി സതീശനുമായി ഒന്നിച്ച് ചിത്രം എടുത്തിട്ടുണ്ട്. ഈ പ്രതിയുടെ ത്യാഗങ്ങളെ കുറിച്ച് മുഖ്യമന്ത്രി ഏറെ പുകഴ്ത്തലുകളടക്കം നടത്തിയിരുന്നു.
സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ അല്ല, ടീമില്ല എന്ന വാദം എല്ലാം തെറ്റാണ്. എന്നാല്‍ പ്രതി പോസ്റ്റ് ചെയ്ത സമൂഹ മാധ്യമ പോസ്റ്റുകള്‍ എല്ലാം വി.ഡി സതീശനെ കുറിച്ചാണ്. സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ അടിയന്തിരാവസ്ഥ നടപ്പാക്കുന്നു.പ്രതിപക്ഷനേതാവ് പറയുന്ന കാര്യങ്ങള്‍ പോലും അപ്രത്യക്ഷമാകുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ഒരു ദേശീയ മാധ്യമത്തോട് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കണമെന്ന് പറഞ്ഞത് നമ്മളെല്ലാവരും കേട്ടതാണ്.
മോദിയുടെ വഴിയിലൂടെ തന്നെയാണ് വി ഡി സതീശന്‍ സര്‍ക്കാരും നീങ്ങുന്നത് എന്നതിന്റെ സൂചനയാണിത് എം വി ഗോവിന്ദന്‍ പറഞ്ഞു.മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമായി സ്വന്തം ഓഫീസ് മാറുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ മറുപടി പറണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. 'രമേശ് ചെന്നിത്തല നടത്തുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' ആദ്യം അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്കുള്ളിലാണ് സംഘടിപ്പിക്കേണ്ടതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

Comments