തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളുടെ സോഷ്യൽ മീഡിയ കാർഡുകൾ നീക്കം ചെയ്തത് വി.ഡി. സതീശൻ സർക്കാറിന്റെ ആവശ്യപ്രകാരമാണെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. ജെമിനിയോട് ഇക്കാര്യം ചോദിച്ചപ്പോൾ പ്രാദേശിക സർക്കാറിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മെറ്റയാകട്ടെ, നടപടി അവരുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് വിരുദ്ധമല്ലെന്ന മറുപടിയാണ് നൽകിയതെന്നും തോമസ് ഐസക് വ്യക്തമാക്കി.
മാധ്യമങ്ങൾക്ക് മുന്നിലെത്തി വി.ഡി. സതീശനെ പരിഹസിച്ചതുകൊണ്ട് കാര്യമില്ലെന്നും ജനാധിപത്യ രീതിയിൽ സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും തോമസ് ഐസക് പറഞ്ഞു. ഏതൊരു പൗരനും ജെമിനിയുമായോ മെറ്റയുമായോ ചാറ്റ് ചെയ്ത് ഇതുസംബന്ധിച്ച വിവരങ്ങൾ തേടാമെന്നും അദ്ദേഹം കുറിച്ചു.
വി.ഡി. സതീശൻ നേരിട്ട് ആവശ്യപ്പെട്ടതാകണമെന്നില്ലെന്നും അദ്ദേഹം നിയോഗിച്ച ഉദ്യോഗസ്ഥരാകാം കാർഡുകൾ നീക്കാൻ ആവശ്യപ്പെട്ടതെന്നും തോമസ് ഐസക് ആരോപിച്ചു.
മോദിയെ വിമർശിച്ച പോസ്റ്റുകൾ പോലും കേന്ദ്രസർക്കാർ നീക്കം ചെയ്തിട്ടില്ലെന്നും കേരളത്തിൽ എങ്ങനെയാണ് ഇത്തരം നടപടി ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു. ഇത് ജനാധിപത്യ വിരുദ്ധവും പൗരാവകാശ ധ്വംസനവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണെന്നും തോമസ് ഐസക് ആരോപിച്ചു.
‘സോഷ്യൽ മീഡിയക്ക് മുന്നിൽ മോദി തോറ്റു; പിന്നെയാണോ നിങ്ങൾ?’ എന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ആവശ്യപ്പെട്ട് മെറ്റ നീക്കം ചെയ്ത കാർഡുകൾ തന്നെ വീണ്ടും പോസ്റ്റ് ചെയ്യുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.

Comments