അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചുയരുന്ന വിവാദങ്ങളില്‍ എതിര്‍പ്പ് രേഖപ്പെടുത്തി ഇന്ത്യയുട നീളമുള്ള സംവിധായകരും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമുള്‍പ്പെടെ 160 പേര് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന് കത്തയച്ചു. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ചിത്രങ്ങള്‍ക്ക് അനുമതി റദ്ധാക്കിയതിലാണ് പ്രതിഷേധം. അഞ്ചു ദിവസം നീളുന്ന ഫെസ്റ്റിവല്‍ ജൂണ്‍ 16ന് തിരുവനന്തപുരത്താണ് നടക്കുന്നത്.
രോഹിത് വെമുല, കാശ്മീര്‍ പ്രശ്നം, ജെഎന്‍യു സമരം എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുന്ന മൂന്നു ഹ്രസ്വ ചിത്രങ്ങള്‍ക്കാണ് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അനുമതി നിഷേധിച്ചത്. ഇത് നിരോധിച്ചതെന്തിനെന്ന് വ്യക്തമാകണം. രാജ്യത്ത് ചര്‍ച്ചയാകേണ്ട വിഷയങ്ങളാണ് ഈ സിനിമകളിലുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും കലാ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റമാണ് ഗവണ്മെന്റ് നടത്തുന്നതെന്ന് കത്തുകളില്‍ പറയുന്നു.
ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി ഐ ആന്റ ബി മന്ത്രി ഇടപ്പെട്ട് നല്‍കണമെന്ന് സിനിമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Comments