നടന്‍ ഉല്ലാസ് പന്തളത്തിന് ധനസഹായവുമായി നടന്‍ ബാല. പക്ഷാഘാതത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന താരത്തിനും കുടുംബത്തിനും ഓണക്കാലത്ത് സഹായവുമായി ബാല എത്തിയത്. ഉല്ലാസിന് പണം കൈമാറുന്നതിന്റെ വീഡിയോ ബാല സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
‘ഇദ്ദേഹത്തിന് കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് ജീവിതത്തില്‍ വലിയൊരു അടിയേറ്റു. അതില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ സ്‌ട്രോക്ക് വന്നു. ഒരാള്‍ തളര്‍ന്നു പോയാല്‍ നാല് പേര്‍ ചേര്‍ന്ന് കൈ കൊടുക്കണം. അതാണ് ഏറ്റവും വലിയ ദൈവ തുണ. ഇതുപോലെയുള്ള കലാകാരന്മാര്‍ക്ക് കലയല്ലാതെ വേറെ ജോലി അറിയില്ല. ഇവര്‍ക്ക് ചെയ്യാനാകുന്നത് നമുക്ക് ചെയ്യണം. എത്രോ മിമിക്രി കലാകാരന്മാരുണ്ട്, ഇത് കാണുന്ന സാധാരണക്കാരുണ്ട്, ബാലയെ ഇഷ്ടപ്പെടുന്നവരുണ്ട്.' ബാല പറയുന്നു.
''ഞാന്‍ നിങ്ങളോട് സഹായം ചോദിക്കുകയാണ്. ഞാന്‍ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് മനസു കൊണ്ട് ചെയ്യുന്നു. ഇത് കാശിന്റെ കണക്കല്ല ഇത്. ഈ കുട്ടികള്‍ വലിയ സ്വപ്നങ്ങളോടെയാണ് നില്‍ക്കുന്നത്. മികച്ച കലാകാരനായ ഉല്ലാസ് പന്തളത്തെ എനിക്ക് തിരിച്ചു വേണം. മലയാളത്തിന് തിരിച്ചു വേണം. ഞങ്ങള്‍ ഒരുപാട് ഷോകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. തിരിച്ചു വരും. സിനിമയില്‍ കയറണം. ഈ വിഡിയോ പോലും എനിക്ക് വേണ്ടിയല്ല എടുക്കുന്നത്. മരണത്തെ മുഖാമുഖം കണ്ട് വന്ന എനിക്ക് പബ്ലിസിറ്റി വേണ്ട. ഇദ്ദേഹത്തിനും കുടുംബത്തിന് നന്മയുണ്ടാകണം'' എന്നും ബാല പറയുന്നു.
ഓണക്കാലത്ത് കുടുംബത്തിനുള്ളതെന്ന് പറഞ്ഞ് പണം കൈമാറിയ ബാല ആരോഗ്യം ശരിയാകുന്നത് വരെ ഞാന്‍ നോക്കിക്കോളാം എന്നും പറയുന്നുണ്ട്. ആരോഗ്യം എല്ലാം ശരിയായി കഴിഞ്ഞ് മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളെ മറക്കരുതെന്നും ബാല പറയുന്നുണ്ട്.

മിമിക്രി വേദികളിലൂടെയാണ് ഉല്ലാസ് പന്തളം താരമാകുന്നത്. പിന്നീട് റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ സ്വീകരണമുറികളിലെ നിത്യസാന്നിധ്യമായി അദ്ദേഹം മാറി. നിരവധി ചലച്ചിത്രങ്ങളിലും താരം തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് താരത്തിന് പക്ഷാഘാതം ഉണ്ടാകുന്നത്. ശരീരത്തിന്റെ ഇടതുഭാഗം ഭാഗികമായി തളര്‍ന്നുപോയി. വേദികള്‍ നഷ്ടമായതോടെ ഹോട്ടല്‍ തുടങ്ങിയിരുന്നു. വീണ്ടും വേദികളിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് ഉല്ലാസ്.

Comments