റിയാദ് : റിയാദില്‍ ആദ്യമായെത്തുന്ന പ്രശസ്ത സിനിമാതാരം പൃഥ്വിരാജിനെ വരവേല്‍ക്കാന്‍ ലുലു സൗദി. ഓണം റിലീസ് ചിത്രമായ ഖലീഫയുടെ പ്രമോഷന്‍റെ ഭാഗമായാണ് ലുലുവും , ഡിജിറ്റൽ ഡയ്നോ ഇവന്റ് കമ്പനിയും ചേർന്നാണ് , പൃഥ്വിരാജും സിനിമ ക്രൂ അംഗങ്ങളും മലാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ റൂഫ് ടോപ് അരീനയിലെത്തുന്നത്. ഓഗസ്റ്റ് 13ന് വൈകുന്നേരം 6.30 മുതലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഖലീഫയുടെ പ്രമോഷന്‍ പരിപാടികള്‍ നടക്കുക. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
പൃഥ്വിരാജ് മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രത്തിലൂടെ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ഖലീഫ ഓഗസ്റ്റ് 20നാണ് തീയറ്ററുകളില്‍ എത്തുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് ഈ വര്‍ഷം പുറത്തിറങ്ങുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാമിയോ റോളില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. തെലുങ്ക് സിനിമ താരം മാളവിക ശര്‍മ്മയാണ് നായിക. മാളവികയുടെ ആദ്യ മലയാള സിനിമയാണിത്. ആക്ഷനും ചെയ്സ് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള മാസ് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയ്നറായാണ് ഖലീഫ വിലയിരുത്തപ്പെടുന്നത്. പോക്കിരി രാജയ്ക്ക് ശേഷം നീണ്ട ഇടവേള കഴിഞ്ഞ് വൈശാഖും പൃഥ്വിരാജും ഒന്നിച്ച് കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയും സിനിയമയ്ക്കുണ്ട്.
റിയാദില്‍ ആദ്യമായെത്തുന്ന പൃഥ്വിരാജിനെയും ഒപ്പം ഖലീഫ ടീമിനെയും ഒരുമിച്ച് വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് സിനിമ പ്രമേികള്‍.

Comments