
കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനം കെങ്കേമമായി നടന്നു. വേദിയില്‍ ഇരിക്കേണ്ടവരുടെ പേര് പുറത്തു വന്നതോടെയാണ് വിവാദങ്ങള്‍ തിരികൊളുത്തുന്നത്. പിന്നീട് മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഇ ശ്രീധരനെയും ചെന്നിത്തലയെയും വീണ്ടും ഉള്‍പ്പെടുത്തി. ഇതിനൊക്കെശേഷമാണ് ഇപ്പോള്‍ മറ്റൊരു വിവാദം ഉടലെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി ഉള്‍പ്പടെ വിശിഷ്ടാതിഥികള്‍ ആദ്യമായി കൊച്ചി മെട്രോയില്‍ യാത്ര ചെയ്തപ്പോള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഒപ്പം വന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
മെട്രോയുടെ നാടമുറിക്കലിനിടെ ഉണ്ടാകാമായിരുന്ന മറ്റൊരു വിവാദം മുഖ്യമന്ത്രിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായി. നാട മുറിക്കുന്ന സമയം, വിശിഷ്ടാതിഥികളായ പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നിവരാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്. പിന്നിലായിരുന്ന ശ്രീധരനെ മുഖ്യമന്ത്രി മുന്‍നിരയിലേക്ക് കയറ്റി നിര്‍ത്തുകയായിരുന്നു. ഇതിന് ശേഷമാണ് നാടമുറിച്ചത്.






