
ദോഹ: ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരണപ്പെട്ടു. നാദാപുരത്തിനടുത്ത് പുറമേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ ബാബുവിന്റെ മകൻ അർജുൻ കെ. (30) ആണ് മരിച്ചത്. അപകടം നടന്ന പ്ലാന്റിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു.
ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേരാണ് മരണപ്പെട്ടത്. അപകടത്തിൽ 66 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ ദോഹയിൽ പുരോഗമിക്കുകയാണ്. നടപടിക്രമങ്ങൾ വേഗത്തിലാക്കി അർജുന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ എംബസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്നു വരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടികളും ഖത്തർ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
ഷഫീക്ക് അറയ്ക്കൽ






