
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 2 ഇന്ത്യന്‍ സിനിമയിലെ തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്ത് ഇപ്പോഴും മുന്നേറുകയാണ്. 1700 കോടിയും പിന്നിട്ട് രാജ്യത്ത് ആദ്യമായി 2000 കോടി നേടുന്ന ആദ്യ ചിത്രം കൂടിയാണ് ബാഹുബലി 2. ഈ ഗംഭീര വിജയത്തിന് പിന്നാലെ മറ്റൊരു സൂപ്പര്‍ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് ബാഹുബലി സംവിധായകന് എസ്.എസ്. രാജമൗലി. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യവിന്റെ ഒന്നേക്കാല്‍ക്കോടി വില മതിക്കുന്ന ലക്ഷ്വറി സെലൂണായ സെവന് സീരീസാണ് രാജമൗലി സ്വന്തമാക്കിയിരിക്കുന്നത്.
ബിഎംഡബ്ല്യ നിരയിലെ ഏറ്റവും മികച്ച ആഡംബരക്കാറാണ് സെവന് സീരീസ്. പെട്രോള്‍ ഡീസല്‍ വകഭേദങ്ങളാണ് വിപണിയില്‍ ഉള്ളത്. 3 ലിറ്റര്‍ ഡീസല്‍ എന്ജിന് ഉപയോഗിക്കുന്ന മോഡല്‍ 262 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കും നല്കുമ്പോള് 4.5 ലിറ്റര്‍ പെട്രോള്‍ എന്ജിന് മോഡലിന് 450 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കും നല്‍കും. 1.16 കോടി മുതല്‍ 2.3 കോടി രൂപവരെയാണ് വിവിധ മോഡലുകളുടെ വില.






