
സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ സീരിസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യയുടെ പി.വി സിന്ധു പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിംഗിനോട് ക്വാര്‍ട്ടറില്‍ തോറ്റാണ് സിന്ധു പുറത്തായത്. സ്കോര്‍: 10-21, 22-20, 21-16.
ആദ്യ ഗെയിം സ്വന്തമാക്കിയതിന് ശേഷമായിരുന്നു സിന്ധുവിന്റെ തോല്‍വി. ഇതോടെ സിന്ധുവിനെതിരെ യിംഗ് സ്വന്തമാക്കുന്ന ഏഴാമത്തെ വിജയമാണിത്. ഇരുവരും തമ്മില്‍ 10 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിക്കാനേ ലോക നാലാം നമ്പറായ നിന്ധുവിന് സാധിച്ചിട്ടുള്ളു.






