മലപ്പുറം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കീഴ്ശേരി മുണ്ടപറമ്പ് സ്വദേശി ഷൗക്കത്താണ് മരിച്ചത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കിൽ അദ്ദേഹം വിശദമായ കുറിപ്പ് പങ്കുവെച്ചിരുന്നു.
കൈക്കൂലി നൽകാത്തതിനെ തുടർന്ന് ഉപജീവനമാർഗമായ ഓട്ടോറിക്ഷയ്ക്ക് മാസങ്ങളോളം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചില്ലെന്നാണ് ഷൗക്കത്തിന്റെ ആരോപണം. തന്റെ മരണത്തിന് ഉത്തരവാദി കേരള മോട്ടോർ വാഹന വകുപ്പാണെന്നും കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനായി പത്ത് മാസത്തോളം ഏജന്റുമാരുടെയും എംവിഡി ഓഫീസുകളുടെയും പിന്നാലെ നടന്നെങ്കിലും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതിനാൽ അനുമതി ലഭിച്ചില്ലെന്നും ഷൗക്കത്ത് ആരോപിച്ചു.
ഫിറ്റ്നസ് ലഭിക്കാത്തതോടെ ഓട്ടോ ഓടിക്കാൻ കഴിയാതെ വരുമാനം നിലച്ചു. ഇതോടെ വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും കടുത്ത സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദവും നേരിടേണ്ടിവന്നതായും കുറിപ്പിൽ പറയുന്നു.

Comments