ഓപ്പറേഷന് സുലൈമാനിയിലൂടെ കോഴിക്കോടിന്റെ വിശപ്പകറ്റിയ കലക്ടര്‍ ബ്രോ, എന്‍.പ്രശാന്ത്.ഐ.എ.എസ്. ഭക്ഷണപ്രിയനായ പ്രശാന്ത് കോഴിക്കോടിന്റെ തനതു വിഭവങ്ങളുടെ ആരാധകനാണ്.
കലക്ടര്‍ ബ്രോ, കലക്ടര്‍ ബ്രോ, എന്‍. പ്രശാന്ത് ഐ.എ.എസിന് കോഴിക്കോടുകാര്‍ സ്്നേഹത്തോടെ നല്കിയ പേര്. കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് ഔദ്യോഗികമായി യാത്ര പറഞ്ഞെങ്കിലും ആ നാടിന്റെ നന്മയും രുചിയും പ്രശാന്തിനൊപ്പമുണ്ട്. കോഴിക്കോടിന്റെ ആതിഥ്യവും സ്നേഹവും കലര്‍ന്ന പ്രിയ രുചികളെക്കുറിച്ച് എന്‍. പ്രശാന്ത്. ഐ.എ.എസ്.
കോഴിക്കോടിന്റെ രുചികളെക്കുറിച്ചോര്ക്കുമ്പോള് മനസിലേക്കാദ്യമെത്തുന്നത് സ്പെഷ്യല്‍ ദം ബിരിയാണിയാണ്. പാരഗണ്‍, റഹ്മത്ത്, സാഗര്‍ തുടങ്ങി കോഴിക്കോട്ടെ പ്രധാനപ്പെട്ട എല്ലാ ഹോട്ടലുകളില്‍ നിന്നും ഞാന്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്. റഹ്മത്ത് ഹോട്ടലി ല്‍ ഒരു സ്പെഷ്യല്‍ വിഭവമുണ്ട്. ചെമ്മീന്‍ തട്ടുകട എന്നാണതിന്റെ പേര്. അതിന്റെ ടേസ്റ്റ് ഒന്നു വേറെതന്നെയാണ്.
കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായിരിക്കുമ്പോള്‍ ഓഫീസില്‍ നിന്നിറങ്ങിയാല്‍ നേരെ പോകുന്നത് ബീച്ചിലേക്കാണ്, കുലുക്കി സര്ബത്ത്് കഴിക്കാന്‍. പണ്ട് ബോംബൈ ഹോട്ടലില്‍ നിന്ന് ഒരുപാട് ബിരിയാണി കഴിച്ചിട്ടുണ്ട്. സ്പെഷ്യല്‍ മീന്‍ വിഭവങ്ങളുടെ കലവറയാണ് സാഗര്‍ ഹോട്ട ല്‍. കോഴിക്കോടുണ്ടായിരുന്ന സമയത്ത് എവിടെ പുതിയ ഹോട്ടല്‍ തുറന്നാലും അവിടെ കുടുംബത്തോടൊപ്പം പോയി ഭക്ഷണം കഴിക്കും.
കോഴിക്കോട്ടെ നാട്ടുകാരുടെ സ്നേഹത്തെക്കുറിച്ച് പ്രത്യേകം പറയണ്ടല്ലോ? എന്നെ സ്നേഹത്തോടെ ഊട്ടിയ ഒരുപാട് വീടുകളുണ്ടവിടെ. സുഹൃത്തുക്കളുടെ വീട്ടില്‍ നിന്ന്് ഹോട്ടലുകളില്‍ കിട്ടാത്ത മലബാര്‍ വിഭവങ്ങള്‍ ഒരുപാട് കഴിച്ചിട്ടുണ്ട്.
മുട്ടമാല, പത്തിരി, പഴം നിറച്ചത് തുടങ്ങിയ പലഹാരങ്ങള്‍ എനിക്കൊരുപാട് ഇഷ്ടമാണ്. ചെറിയ മീന്‍ ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങളും പ്രിയപ്പെട്ടതാണ്.
പുളിശ്ശേരിയും മത്തിക്കറിയും കൂട്ടി ചോറുണ്ണാന്‍ മാത്രമായി ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകും. പുളിശ്ശേരിയുടെ കൂട്ടത്തില്‍ രാജാവ് ചുവന്ന മുളക് അരച്ചുചേര്‍ത്ത മാമ്പഴപ്പുളിശ്ശേരിയാണ്. മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ പോകുന്നത് തന്നെ ആ പുളിശ്ശേരി കഴിക്കാനാണ്. നല്ല മധുരവും എരിവും പുളിയുമുള്ള ആ പുളിശ്ശേരി മാത്രം മതി ചോറുണ്ണാന്‍.
ഞാന്‍ പരീക്ഷിക്കാറുള്ള വ്യത്യസ്തമായ ഒരു കോമ്പിനേഷനുണ്ട്. പുട്ടും പുളിശ്ശേരിയും മീന്‍ കറിയും. പുട്ടിനൊപ്പം പുളിശേരി കൂടി ചേര്‍ത്ത് കഴിച്ചാല്‍ അസാധ്യ ടേസ്റ്റാണ്.
മലയാളികള്‍ക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് പൊറോട്ട. ആരോഗ്യത്തിന് നല്ലതല്ലെന്ന് പൊറോട്ടക്കെതിരെ ശക്തമായ ആരോപണമുണ്ട്. എങ്കിലും ആളത്ര ഉപദ്രവകാരിയല്ലെന്നാണ് എന്റെ അഭിപ്രായം. സ്വന്തമായി പൊറോട്ട അടിക്കണമെന്നത് എന്റെ വലിയൊരു സ്വപ്നമായിരുന്നു. കോഴിക്കോട് നിന്ന് പോകുന്നതിന് രണ്ടു ദിവസം മുമ്പ് ആ ആഗ്രഹം ഞാന്‍ സാധിച്ചെടുത്തു.
അസാധ്യ ടേസ്റ്റാണ് റഹ്മത്തിലെ പൊറോട്ടയ്ക്ക്. റഹ്മത്ത് ഹോട്ടലിന്റെ ഉടമ സുഹൈലുമായി നല്ല പരിചയവുമുണ്ട്. ഓപ്പറേഷന് സുലൈമാനിയുമായി സഹകരിച്ചിരുന്ന ആളാണദ്ദേഹം. ആ പരിചയം വച്ചാണ് ഹോട്ടലിലെ അടുക്കള കാണണമെന്ന് ആവശ്യപ്പെട്ടത്. പൊറോട്ട അടിക്കുന്നതെങ്ങനെയെന്ന് കണ്ടു പഠിക്കുകയായിരുന്നു എന്റെ ഉദ്ദേശം. എന്തായാലും ഞാനും സുഹൃത്തുക്കളും കൂടി അടുക്കളയില്‍ പോയി പൊറോട്ട അടിക്കുന്നത് നോക്കി പഠിച്ചു.
കുറച്ചു സമയം കൊണ്ട് ഞാന്‍ പതിനഞ്ചോളം പൊറോട്ട അടിച്ചു. അപ്പോഴേക്കും മീഡിയ സംഭവം അറിഞ്ഞു തുടങ്ങി. പിന്നെ കൂടുതല്‍ സമയം അവിടെ നിന്നില്ല, നല്ല ചൂട് പൊറോട്ട കഴിച്ചു റഹ്മത്തില് നിന്ന് സ്കൂട്ടായി.
ലെയറുകളായി നന്നായി അടിച്ചെടുത്ത ചൂടു പൊറോട്ടയ്ക്കൊപ്പം മസാലയിട്ട് ഫ്രൈ ചെയ്ത കക്കയിറച്ചി കൂടിയുണ്ടെങ്കില്‍ കുശാലായി. ആരൊക്കെ പൊറോട്ടയെ തള്ളിപ്പറഞ്ഞാലും എന്റെ ഫേവറേറ്റ് ഭക്ഷണങ്ങളിലൊന്നാണ് പൊറോട്ട.
പഠിക്കുന്ന സമയത്ത് പാചകത്തില്‍ ധാരാളം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നോണ്‍വെജ് വിഭവങ്ങളോടായിരുന്നു താല്പര്യം. നോണ്‍വെജ് വിഭവങ്ങള്‍ ഉണ്ടാക്കുന്നതുപോലെ സോയാബീന്‍ ഉപയോഗിച്ച് കറിയുണ്ടാക്കും.
യാത്രക്കിടയിലും വ്യത്യസ്തമായ വിഭവങ്ങള്‍ പരീക്ഷിക്കാറുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ ചെന്നാല്‍ പെട്ടുപോകും. പാമ്പ്,പഴുതാര തുടങ്ങി നോണ്‍വെജ് വിഭവങ്ങളുടെ കലവറയാണവിടം. ഭക്ഷണ കാര്യത്തില്‍ സാഹസികതയ്ക്ക് താല്പര്യമില്ലാത്തതുകൊണ്ട് പാമ്പിനെയൊന്നും ഞാന്‍ മൈന്‍ഡ് ചെയ്തേയില്ല.
പക്ഷേ ഒരിക്കല്‍ പരീക്ഷണത്തിന് തയ്യാറായി. നല്ല കക്ക ഫ്രൈ ചെയ്തപോലെയുള്ള ഒച്ചിനെ കണ്ടപ്പോള്‍ ഞാന്‍ സാഹസികനാകാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒച്ചിനെ കഴിച്ചത് എനിക്ക് തന്നെ വിശ്വസിക്കാന്‍ പറ്റുന്നില്ല.
അമ്മ സ്നേഹത്തോടെ വിളമ്പിത്തരുന്ന ഭക്ഷണത്തിന്റെ രുചി ഒന്നുവേറെയാണ്. അമ്മയുണ്ടാക്കുന്നതില്‍ സാമ്പാറാണ് കൂടുതല്‍ ഇഷ്ടം. സാമ്പറിന്റെ കൂടെ അല്പം തൈര് കൂടി ചേര്‍ത്താല്‍ അപാര ടേസ്റ്റാണ്. ദോശ, തേങ്ങാ ചമ്മന്തി, നാടന്‍ പലഹാരങ്ങള്‍ എല്ലാം ഇഷ്ടമാണ്. ഭക്ഷണകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ആളാണ് ഞാന്‍. എന്നു കരുതി കാണുന്നതെല്ലാം വലിച്ചു വാരി കഴിക്കില്ല.

രുചിയുടെ കലവറ

വീട്ടിലെ രുചി

റഹ്മത്തിലെ പൊറോട്ട

പരീക്ഷണങ്ങള്‍

സ്നേഹ സുലൈമാനി
വയറും മനസും നിറഞ്ഞശേഷം ഒരു സുലൈമാനി കൂടി വേണം. സംതൃപ്തിയെ സൂചിപ്പിക്കുന്നതുകൊണ്ടാണ് കോഴിക്കോട് വിശപ്പില്ലാ നഗരമാക്കാനുള്ള പ്രോജക്ടിന് ഓപ്പറേഷന് സുലൈമാനി എന്ന് പേരിട്ടത്. നമ്മള് വയറു നിറച്ച് ഭക്ഷണം കഴിച്ചാല്‍ പോര, നമുക്കു ചുറ്റുമുള്ളവരുടെ വിശപ്പിന് കൂടി പരിഹാരമുണ്ടാക്കണം. നല്ലവരായ കുറേ ആളുകളുടെ സഹകരണമുള്ളതുകൊണ്ട് ആ പ്രോജക്ട് നന്നായി മുന്നോട്ട് പോകുന്നു.
നന്മയുടെ രുചി
1979 മുതല്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രഭാത ഭക്ഷണം ഗോതമ്പു കഞ്ഞിയാണ്. നോര്‍മലായ ഒരു വ്യക്തിക്ക് ദിവസവും ഗോതമ്പു കഞ്ഞി കൊടുത്താല്‍ എങ്ങനെയിരിക്കും? അപ്പോള്‍ കുതിരവട്ടത്തെ രോഗികളുടെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചു നോക്കൂ. പ്രതികരിക്കാന്‍ പറ്റാത്തതുകൊണ്ട് മാത്രം അവര്‍ ദിവസവും ഗോതമ്പു കഞ്ഞി കഴിക്കുന്നു.
കുറച്ചുപേര്‍ നഗരത്തിന്റെ നടുക്ക് കഷ്ടപ്പെടുമ്പോള്‍ നമ്മള് വയറുനിറയെ ചിക്കന്‍ ബിരിയാണി കഴിക്കുന്നത് ശരിയല്ല. അങ്ങനെ മാനസികാരോഗ്യ കേന്ദ്രത്തിലെ മെനുവില്‍ മാറ്റം വരുത്തണമെന്ന് തോന്നി. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം പുട്ടും കടലയുമാക്കി.
പുട്ടും കടലയും കൊടുത്തപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം ഞാന്‍ നേരില്‍ കണ്ടതാണ്. കോഴിക്കോട്ടെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ആ പദ്ധതിയും നടപ്പിലാക്കിയത്.
പ്രിയ വിഭവം- മാമ്പഴ പുളിശേരി
ആവശ്യമുള്ള സാധനങ്ങള്‍
മാമ്പഴം - നാലെണ്ണം
മോര് - 1/2 ലിറ്റര്‍
പച്ചമുളക് - 3 എണ്ണം
മുളകുപൊടി - 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ജീരകം - 1/2 ടീസ്പൂണ്‍
തേങ്ങ ചിരകിയത് - 1 കപ്പ്
വറുക്കാന്‍ കടുക്, വറ്റല്‍ മുളക്, ഉലുവ, വെളിച്ചെണ്ണ, കറിവേപ്പില.
തയാറാക്കുന്ന വിധം
മാമ്പഴവും പച്ചമുളക് രണ്ടായി കീറിയതും മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവയും ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിക്കുക. ഇതിനുശേഷം തേങ്ങയും ജീരകവും അരച്ചെടുത്ത് കുറച്ച് വെള്ളത്തില്‍ കലക്കി ഒഴിച്ച് ഒന്ന് തിളപ്പിക്കണം. തിള വന്നാല്‍ ഉടനെ മോര് ചേര്‍ത്ത് ചെറുതായി പതഞ്ഞാല്‍ വാങ്ങിവയ്ക്കണം.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കടുക് പൊട്ടിയശേഷം ഉലുവയും കറിവേപ്പിലയും വറ്റല്‍ മുളകും താളിക്കുക. മാമ്പഴ പുളിശേരിക്ക് മധുരം കൂടുതല്‍ വേണമെങ്കില്‍ മാമ്പഴം വേവിക്കുമ്പോള്‍ വളരെ കുറച്ച് ശര്‍ക്കര ചേര്‍ക്കാവുന്നതാണ്.

Comments