
വാഷിംഗ്ടണ്‍: ഇസ്ളാമികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പതിവുകള്‍ തെറ്റിക്കാന്‍ നോക്കാറുള്ള ഡൊണാള്‍ഡ് ട്രംപ് ഇത്തവണവും അത് തെറ്റിച്ചില്ല. രണ്ടു നൂറ്റാണ്ട് പഴക്കമുള്ള വൈറ്റ്ഹൗസിലെ ഇഫ്ത്താര്‍ പാരമ്പര്യം അവസാനിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതാദ്യമായി വൈറ്റ് ഹൗസില്‍ വിരുന്ന് നടത്തിയില്ല. അമേരിക്കയുടെ ആദ്യ മുസ്ളീം നയതന്ത്ര പ്രതിനിധിയായ തോമസ് ജെഫേഴ്സണ്‍ 1805 ല്‍ നടത്തിയത് മുതലുള്ള പതിവാണ് ട്രംപ് തെറ്റിച്ചത്. എന്നാല്‍ ലോക മുസ്ളീങ്ങള്‍ക്ക് ആശംസ അര്‍പ്പിച്ച് വാര്‍ത്താകുറിപ്പ് ഇറക്കി.
ഇഫ്ത്താര്‍ നടത്താനുള്ള ഡിപ്പാര്‍ട്ട്മെന്റ്സ് ഓഫീസ് ഓഫ് റിലീജിയന്‍ ആന്റ് ഗ്ളോബല്‍ അഫയറിന്റെ അപേക്ഷ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് തള്ളി. അതേസമയം ഈദ് ആഘോഷിക്കുന്ന അമേരിക്കയിലെ ഇസ്ളാമികള്ക്ക് തന്റെയും ഭാര്യ മെലാനിയയുടെയും ഹൃദയംഗമായ ആശംസകള്‍ അര്‍പ്പിക്കുന്നതായി ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. ദയ, കാരുണ്യം മുതലായ മാനുഷിക മൂല്യങ്ങളെ കുറിച്ച് ഇത് ഓര്‍മ്മിപ്പിക്കുന്നതായും ലോകത്തുടനീളമുള്ള ഇസ്ളാമിക സമൂഹത്തിനൊപ്പം ഇവ പുതുക്കാനുള്ള ധാര്മ്മിതയെക്കുറിച്ച് അമേരിക്കയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കടുത്ത ഇസ്ളാമിക വിരുദ്ധത നടത്തിയ ട്രംപ് കഴിഞ്ഞ മാസം നടത്തിയ സൗദി സന്ദര്‍ശനത്തോടെ നിലപാട് മയപ്പെടുത്തിയിരുന്നു. മതപരമായ വൈരം മറന്ന് പകരം തീവ്രവാദത്തിനെതിരേ ഒന്നിച്ചു പോരാടാനാണ് ശ്രമിക്കേണ്ടതെന്നും പറഞ്ഞു. 2001 ലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ ഏറ്റവും കുടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന മുസ്ളീം സമൂഹത്തോട് സഹാനുഭൂതിയുടെ അടയാളമായിട്ടായിരുന്നു വൈറ്റ ഹൗസില്‍ സംഘടിപ്പിക്കപ്പെട്ടിരുന്ന ഇഫ്ത്താര്‍ വിരുന്നിനെ അമേരിക്കന്‍ മുസ്ളീങ്ങള്‍ കണ്ടിരുന്നത്.






