
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച നേതാക്കളായ സഹോദരങ്ങളുടെ കള്ളനോട്ടടി കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. ന്യുനപക്ഷ മോര്‍ച്ച നേതാവ് കൂടിയായ രാജീവ് ആണ് കള്ളനോട്ടടിക്കാന്‍ യന്ത്രം വാങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജൂണ്‍ 10നാണ് യന്ത്രം വാങ്ങിയത്. കള്ളനോട്ട് ഉപയോഗിച്ച് ലോട്ടറി ടിക്കറ്റുകള്‍ വ്യാപകമായി വാങ്ങിക്കൂട്ടിയിരുന്നുവെന്നും കണ്ടെത്തി.
ഇയാളുടെ സഹോദരന് രാഗേഷ് ഏരാശേരിയെയും പോലീസ് വീട്ടില്‍ നിന്ന് കള്ളനോട്ട് അടിക്കാനുള്ള യന്ത്രങ്ങള്‍ സഹിതം പിടികൂടിയിരുന്നു. അച്ചടിച്ച നോട്ടുകളും പിടിച്ചെടുത്തിരുന്നു. 2000, 500, 100 രൂപകളുടെ വ്യാജനോട്ടുകളാണ് ഇവര്‍ അച്ചടിച്ചിരുന്നത്.
ഒബിസി-മോര്‍ച്ച കയ്പമംഗലം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയാണ് രാജീവ്.






