
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഡ്വ.ഫെനി ബാലകൃഷ്ണന് മൊഴി നല്കാന് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി. പള്‍സര്‍ സുനി അറസ്റ്റിലാകുന്നതിന് രണ്ടു മൂന്നു ദിവസം മുന്‍പ് രണ്ടു പേര് തന്നെ കാണാന്‍ എത്തിയിരുന്നു. കോടതിയില്‍ കീഴടങ്ങാനും ജാമ്യമെടുക്കാനും സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എത്തിയത്. കീഴടങ്ങാന്‍ സഹായിക്കാമെന്നും എന്നാല്‍ ജാമ്യം ലഭിക്കാന്‍ ഇടയില്ലെന്നും താന്‍ അറിയിച്ചു. കാണാനെത്തിയത് മനോജും ധനേഷുമാണ് പള്‍സര്‍ സുനിക്ക് വേണ്ടിയാണെന്നും അവര്‍ പറഞ്ഞതായും ഫെനി മാധ്യമങ്ങളോട് പറഞ്ഞു.
ഒരു മാഡത്തിന്റെ കാര്യം ഇവര്‍ പറയുന്നുണ്ടായിരുന്നു. മാഡം പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്നും അറിയിച്ചു. എന്നാല്‍ മാഡം ആരാണെന്ന് തനിക്കറിയില്ല. കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് വാട്സ്ആപിലും ന്യൂസിലും റൂമര്‍ ഉണ്ടായിരുന്നു. അതെകുറിച്ച് സന്ദേശം അയച്ചു. അദ്ദേഹം തിരിച്ചുവിളിച്ചു. ദിലീപിനോട് സൂക്ഷിക്കണമെന്ന് മാത്രമാണ് പറഞ്ഞത്.






