തിരുവനന്തപുരം: സർക്കാർ നൂറാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫ് ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി മാറിക്കഴിഞ്ഞുവെന്ന് മന്ത്രി സി.പി. ജോൺ. കേരളത്തിലേക്ക് വലിയ നിക്ഷേപങ്ങൾ എത്തിക്കുമെന്നും ചെറുപ്പക്കാർക്ക് നാട് വിട്ട് പോകേണ്ട സാഹചര്യം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു അപകടത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ഡ്രൈവർമാർക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നുണ്ടോയെന്നത് പ്രധാനപ്പെട്ട വിഷയമാണെന്ന് മന്ത്രി വ്യക്തമാക്കി. വിശ്രമമില്ലാതെ ജീവനക്കാർ ജോലി ചെയ്യുന്നതായി പരാതികൾ തനിക്കും ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലാതെ തന്നെ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ എല്ലാവരുടെയും ചികിത്സ കെഎസ്ആർടിസി തന്നെ ഏറ്റെടുക്കും. മുതലപ്പുഴിയിൽ കാണാതായവർക്കായുള്ള തിരച്ചിലിൽ സ്കൂബ സംഘം ഇന്നലെ തന്നെ നടപടികൾ ആരംഭിച്ചിരുന്നു. കാണാതായ കുടുംബത്തിന്റെ വികാരം സർക്കാർ മനസ്സിലാക്കുന്നു. കുടുംബം സർക്കാരിനോട് എങ്ങനെ പ്രതികരിച്ചാലും അതിൽ പരാതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുളയിൽ നടന്നത് വാഹനത്തിന്റെ മോഡിഫിക്കേഷനല്ലെന്നും മന്ത്രി വ്യക്തമാക്കി. സാഹചര്യം കൂടി പരിഗണിച്ച് സർക്കാർ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണം. എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ളവരുടെ ആവശ്യത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ ഒരു ചൂണ്ടുപലകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Comments