കണ്ണൂർ: രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന് ചെറുപുഴ റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്റ് അനൂപ് വി.എ ആരോപിച്ചു. ആംബുലൻസ് വിളിക്കാൻ 25,000 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. സംഭവത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്നും അനൂപ് അറിയിച്ചു.
ആംബുലൻസ് ഏർപ്പാടാക്കാമെന്ന് റാഫ്റ്റിംഗ് ടീം അറിയിച്ചെങ്കിലും പണമായി നൽകിയാൽ മതിയെന്നായിരുന്നു തഹസിൽദാറുടെ മറുപടിയെന്ന് അനൂപ് പറഞ്ഞു. തുടർന്ന് ചെറുപുഴ പഞ്ചായത്ത് അംഗത്തിന് 10,000 രൂപ നൽകിയെന്നും പിന്നീട് പഞ്ചായത്ത് അംഗം തുക തിരികെ നൽകിയെന്നും അനൂപ് വ്യക്തമാക്കി. ചെറുപുഴ വാർഡ് മെമ്പർ അനീഷ് ആന്റണിയും ഇക്കാര്യം സ്ഥിരീകരിച്ചു.
അനൂപിന്റെ വാട്ടർ റെപ്പല്ലിംഗ് ആക്ടിവിറ്റീസ് ഇൻസ്റ്റാൾ ചെയ്യുന്നതിനായാണ് രാജേഷ് ചെറുപുഴയിലെത്തിയത്. സംഭവത്തിൽ ആംബുലൻസ് ചെലവിനായി ആദ്യം സന്നദ്ധ സംഘടനകളുടെ സഹായം തേടിയിരുന്നുവെന്ന് തഹസിൽദാർ പ്രതികരിച്ചു. ആ സമയത്താണ് റാഫ്റ്റിംഗ് ടീമിനോടും സഹായം ആവശ്യപ്പെട്ടതെന്നും തഹസിൽദാർ വ്യക്തമാക്കി.

Comments