കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഞ്ച് പേരുടെ അറസ്റ്റിന് ഡിജിപിയുടെ അനുമതി നല്കി. പ്രമുഖ നടന് ഉള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റിനാണ് പോലീസ് മേധാവി അനുമതി നല്‍കിയത്. പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് കൃത്യത വരുത്താന്‍ വൈകിയതിനാലാണ് അറസ്റ്റ് അടക്കമുള്ള നടപടികള്‍ വൈകുന്നത്. ദിലീപുമായി ബന്ധമുള്ള യുവനടിയെ ഇന്ന് ചോദ്യം ചെയ്യും.
പോലീസ് പീഡന ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. കേസില്‍ സംശയിക്കപ്പെടുന്ന ദിലീപ്, കാവ്യ മാധവന്റെ അമ്മ തുടങ്ങി അഞ്ച് പേരോട് കൊച്ചി വിട്ട് പോകരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ തെളിവുകളും കൂട്ടിയോജിപ്പിച്ച് അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അറസ്റ്റ് നടപടികള്‍ വേഗത്തിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് ഐജി ദിനേന്ദ്ര കശ്യപ് പോലീസ് മേധാവിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പോലീസ് നീക്കം സജീവമാക്കിയതോടെയാണ് ദിലീപും നാദിര്‍ഷയും അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയത്. അതിനിടെ കാവ്യ, അമ്മ ശ്യാമള തുടങ്ങിയവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് അന്ത്യശാസനം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.






