തിരുവനന്തപുരം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. മുതലപ്പൊഴിയില്‍ നിന്ന് നേവിയുടെ ഐഎന്‍എസ് കല്‍പ്പേനിയുടെ നേതൃത്വത്തിലുള്ള പരിശോധനയാണ് ഇപ്പോള്‍ തുടരുന്നത്.
മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 13 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളായി വലിയ രീതിയിലുള്ള പരിശോധനകളാണ് നടന്നുവരുന്നതെങ്കിലും ഇതുവരെ ഒരു വിവരവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അഞ്ചുതെങ്ങ് സ്വദേശി ഷിജിന്‍, പുല്ലുവിള സ്വദേശി ജോണ്‍, പുത്തന്‍തുറ സ്വദേശി ഗൗതം കൃഷ്ണ എന്നിവരെയാണ് കണ്ടെത്താനുള്ളത്. നേവി സംഘവും കോസ്റ്റ് ഗാര്‍ഡിനുമൊപ്പം മത്സ്യത്തൊഴിലാളികളും തിരിച്ചിലിന്റെ ഭാഗമാണ്.
മുതലപ്പൊഴിയില്‍ നിന്ന് കാണാതായ ഷിജിനായി നേവിയുടെ ഐഎന്‍എസ് കല്‍പ്പേനിയുടെ നേതൃത്വത്തിലാണ് പരിശോധന. ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്താന്‍ സോണാര്‍ സംവിധാനവും ഉപയോഗിക്കുന്നുണ്ട്.
വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനായി കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും തിരച്ചില്‍ നടത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളും തിരച്ചിലിന്റെ ഭാഗമാണ്. തിരച്ചില്‍ നിര്‍ത്തിവയ്ക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.
ഇതിനിടയില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതവുമെല്ലാം കാണാതായവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് വേണ്ടവിധത്തിലുള്ള നടപടികള്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

Comments