
ന്യൂഡല്‍ഹി: പോലീസിന്റെ ഉന്നത തട്ടിലും ശാരീരിക ക്ഷമതയയ്ക്ക് പ്രാധാന്യം നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നല്ല ശാരീരിക ക്ഷമതയും ആരോഗ്യവും ഉള്ള ഉദ്യോഗസ്ഥരെയാകും ഇനി സ്ഥാനക്കയറ്റത്തിനായി പരിഗണിക്കുന്നത്.
നല്ല ആരോഗ്യം, കാഴ്ച, കേള്‍വി, ആരോഗ്യാവസ്ഥ, എന്നിവയെല്ലാം പരിഗണിച്ചാകും ഇനി സ്ഥാനക്കയറ്റം. സമാന്തര സൈനീക വിഭാഗത്തിലും എസ്ഐ അടക്കമുള്ള പോലീസ് വിഭാഗത്തിലും ഇത്തരത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സാക്ഷ്യം വരുത്തിയവര്‍ക്ക് മാത്രമാണ് ജോലി നല്കിയിരുന്നുള്ളു.
ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ സംസ്ഥാനത്തേയും കേന്ദ്ര ഭരണപ്രദേശത്തേയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ അംഗീകാരമുള്ള ആശുപത്രിയില്‍ നിന്നും പരിശോധന നടത്തിയശേഷം മാത്രമാകും മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎഎസ് ഉദ്യോഗസ്ഥരെ അപേക്ഷിച്ച് ഐപിഎസുകാര്‍ക്ക് ശാരീരീക ആരോഗ്യം അവരുടെ ജോലിക്ക് വളരെ ആവശമായ ഒന്നാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം.
നിലവില്‍ ഐപിഎസ് ലഭിക്കുന്നതിന് ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതില്‍ നീന്തലടക്കമുള്ള മത്സരങ്ങളില്‍ കഴിവ് തെളിയിക്കേണ്ടതുണ്ട്. പ്രമോഷന് ഒരാഴ്ച മുന്‍പാണ് ഇത്തരത്തിലുള്ള ശാരീരിക ക്ഷമത തെളിയിക്കേണ്ടത്.






