തിരുവനന്തപുരം: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ നൽകിയാൽ 20 രൂപ തിരികെ നൽകുന്ന പദ്ധതി പൂർണമായും അവസാനിപ്പിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം. ബി. രാജേഷ് വ്യക്തമാക്കി. ഓണം വരെ മാത്രമാണ് പദ്ധതി താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതെന്നും തുടർന്ന് ആവശ്യമായ പരിഷ്‌കാരങ്ങളോടെ വീണ്ടും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
പദ്ധതി നാളെ മുതൽ അവസാനിപ്പിക്കുമെന്നും ഒഴിഞ്ഞ മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ ലഭിക്കില്ലെന്നുമായിരുന്നു നേരത്തെ ബെവ്‌കോ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് 20 രൂപ അധികമായി ഈടാക്കുകയും, അതേ ഔട്ട്‌ലെറ്റിൽ ക്യൂആർ കോഡ് പതിച്ച ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ തുക മടക്കി നൽകുകയും ചെയ്യുന്ന രീതിയിലായിരുന്നു പദ്ധതി.
ജീവനക്കാരുടെ ബുദ്ധിമുട്ടുകളും ഔട്ട്‌ലെറ്റുകളിൽ കാലിക്കുപ്പികൾ കെട്ടിക്കിടക്കുന്നതും സ്റ്റോക്ക് സൂക്ഷിക്കുന്നതിന് തടസ്സമാകുന്നതുമുൾപ്പെടെയുള്ള പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പദ്ധതി താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയിലൂടെ 2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 10 വരെ 6.63 കോടി രൂപയാണ് ഉപഭോക്താക്കൾക്ക് ബെവ്‌കോ തിരികെ നൽകിയത്.

Comments