
ജി.എസ്.ടിയുടെ പശ്ചാത്താത്തലത്തില്‍ ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയും കാറുകളുടെ വില കുറച്ചു. ജി.എസ്.ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി 7 ശതമാനം വിലക്കുറവാണ് കാറുകളില്‍ റെനോ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളെയും വേരിയന്റുകളെയും ആശ്രയിച്ച് വിലക്കുറവില്‍ നേരിയ വ്യത്യാസമുണ്ടാകുമെന്ന് റെനോ വ്യക്തമാക്കി. ഇന്ത്യന്‍ ഒരു കുടക്കീഴില് കൊണ്ടുവന്ന ജി.എസ്.ടി ഘടന കേന്ദ്രസര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നും റെനോ ഇന്ത്യ ഓപ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ സുമിത് സോനി വ്യക്തമാക്കി.
റെനോ നിരയിലെ ബെസ്റ്റ് സെല്ലിംഗ് മോഡല്‍ ക്വിഡിലും വിലക്കുറവ് രേഖപ്പെടുത്തുന്നു. ക്വിഡ് ക്ലൈമ്പര്‍ എഎംടിയില്‍ 5200 രൂപ മുതല്‍ 29500 രൂപ വരെയാണ് റെനോ കുറച്ചിരിക്കുന്നത്. 800 സിസി. 1000 സിസി വേര്‍ഷനുകളിലാണ് റെനോ ക്വിഡ് ലഭ്യമാകുന്നത്. 2017 അവസാനത്തോടെ രാജ്യത്തുടനീളം 320 സര്‍വ്വീസ് ഔട്ട്ലെറ്റുകള് ആരംഭിക്കാനാണ് റെനോ ലക്ഷ്യമിടുന്നതും.






