കൊല്‍ക്കത്ത: ഭോജ്പുരി സിനിമയിലെ രംഗം പശ്ചിമ ബംഗാളിലെ വര്‍ഗീയ കലാപത്തിന്റെ ഭാഗമെന്ന് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലെ വര്‍ഗീയ കലാപത്തിന്റെതെന്ന പേരില്‍ ഭോജ്പുരി സിനിമയിലെ രംഗമാണ് പ്രചരിച്ചത്. സംഭവത്തെതുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടിരുന്ന പശ്ചാത്തലത്തിലാണ് അറസ്റ്റ്ുണ്ടായിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ചില സെബ്സൈറ്റുകള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം മനസ്സിലായത്. ഔറത്ത് ഖിലോന നഹി എന്ന പേരില്‍ 2014 പുറത്തിറങ്ങിയ ചിത്രത്തിലേതാണ് രംഗം.
ഈ ചിത്രം പങ്കുവെച്ചുകൊണ്ട് ബി.ജെ.പിയുടെ ഹരിയാന യൂണിറ്റിലെ പ്രവര്ത്തകന് വിജേത മാലിക്ക് ബംഗാള്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പിയെയും ആര്.എസ്.എസിനെയും മറ്റ് സംഘങ്ങളെയും ആക്രമണങ്ങള്‍ ഉണ്ടാക്കിയതിന് മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.
വ്യാജ ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കും. ഇത്തരം ചിത്രങ്ങള്‍ കണ്ട് ജനങ്ങള്‍ പ്രകോപിതരാകരാത്തവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സമാധാനം പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.






