
ദിലീപിന് പിന്തുണയുമായി കലാഭവന്‍ ഷാജോണ്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞ ഷാജോണ്‍, വീണു കിടക്കുന്ന ഒരാളെ ചവിട്ടാന്‍ തന്നെ ആയുധമാക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.
വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്. പറയാൻ കാരണം, കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടൻ ആണെന്നൊരു വാർത്ത പ്രചരിക്കുന്നു. ഞാൻ കുഞ്ഞിക്കൂനലിൽ അഭിനയിക്കാൻ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു പക്ഷെ നിർഭാഗ്യവശാൽ ആ വേഷം എനിക്ക് ലഭിച്ചില്ല അതിനു കാരണം ഒരിക്കലും ദിലീപേട്ടൻ ആയിരുന്നില്ല ദിലീപേട്ടൻ ശശിശങ്കർ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാൻ ആ സെറ്റിൽ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങൾ വാർത്തകൾ ആക്കരുതെന്ന് ഷാജോണ്‍ കുറിച്ചു
കുഞ്ഞികൂനനില് സായ്കുമാര് ചെയ്ത വില്ലന്‍ വേഷത്തിലേയ്ക്കായി ഷാജോണെ പരിഗണിച്ചിരുന്നു. എന്നാല്‍ മേയ്ക്ക് അപ് ടെസ്റ്റിന് ശേഷം അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഇതിനു കാരണം ദിലീപാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇത് അസംബന്ധമാണെന്ന് ഷാജോണ്‍ തന്നെ വെളിപ്പെടുത്തി. മൈ ബോസ്, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, മായാമോഹിനി, റിങ് മാസ്റ്റര്‍, സൗണ്ട് തോമ, അവതാരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ദിലീപിനൊപ്പം ശ്രദ്ദേയമായ വേഷങ്ങളില്‍ ഷാജോണ്‍ അഭിനയിച്ചു.






