തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് രംഗത്ത് വന്ന നടി അനിതാ നായര്‍ നേരത്തെയും പ്രശ്നക്കാരി. നേരത്തെ തിരുവനന്തപുരം ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അസഭ്യം പറഞ്ഞതിലൂടെ കുപ്രസിദ്ധയാണ് അനിതാ നായര്‍. മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറയുന്ന വീഡിയോ വൈറലായതിന് പിന്നാലെ ലക്ഷ്മി നായരെ ചീത്ത വിളിക്കുന്നതിന്റെ വീഡിയോയും ഇപ്പോള്‍ പലരും ഷെയര്‍ ചെയ്യുന്നുണ്ട്.
ടെലിവിഷന്‍ ചാനലിലെ കുക്കറി ഷോയില്‍ പങ്കെടുക്കുമ്പോഴാണ് അനിതാ നായര്‍, ലക്ഷ്മി നായരെ അസഭ്യം പറഞ്ഞത്. കുക്കറി ഷോയില്‍ അനിതാ നായരും ലക്ഷ്മി നായരും തമ്മില്‍ കൊമ്പ് കോര്‍ത്തു. തുടര്‍ന്ന് കണ്ണു പൊട്ടുന്ന ചീത്തയാണ് ലക്ഷ്മി നായരെ അനിതാ നായര്‍ വിളിച്ചത്. ലക്ഷ്മി നായര്‍ക്ക് പുറമെ ഷോയില്‍ ഉണ്ടായിരുന്ന സജിതാ ബേട്ടി, അഞ്ജു അരവിന്ദ് തുടങ്ങിയ താരങ്ങളും അനിതാ നായരുടെ നാവിന്റെ ചൂടറിഞ്ഞു.
എല്ലാവരും ലക്ഷ്മി നായര്‍ക്ക് മുന്പില് പുച്ഛമടക്കി നില്‍ക്കണമെന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ ചീത്ത വിളിച്ചതെന്ന് അനിതാ നായര്‍ പിന്നീട് പ്രതികരിച്ചിരുന്നു. താന്‍ ഇറങ്ങിപ്പോയി, കാറില്‍ കയറാന്‍ നേരം തിരികെ വിളിച്ചു കൊണ്ടു പോയി മുറിയില്‍ കയറ്റി ചീത്ത വിളിച്ചു. താനും ചീത്ത വിളിച്ചു. തുടര്‍ന്ന് ദേഷ്യപ്പെട്ട് ഇറങ്ങി പോകുന്നതിന്റെ വീഡിയോയാണ് ചാനല്‍ ഷൂട്ട് ചെയ്ത് പുറത്ത് വിട്ടതെന്നും അനിത പിന്നീട് പ്രതികരിച്ചിരുന്നു.






