ന്യൂഡല്‍ഹി: കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സന്ദര്‍ശനം പ്രശ്നപരിഹാരത്തിന് വഴിയൊരുക്കില്ലെന്ന് ചൈനീസ് മാധ്യമം. സൈന്യത്തെ പിന്വിലക്കാതെ ചര്‍ച്ചയ്ക്ക് തയ്യാറാകില്ലെന്നും മാധ്യമം തുറന്നു പറയുന്നു. ചൈനയുടെ മുതിര്‍ന്ന നയതന്ത്രജ്ഞന് യാങ്ങ് ജിയാച്ചിയുമായി ചര്‍ച്ച നടത്തുവാനാണ് ഡോവല്‍ പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്.
ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇത്തരത്തില്‍ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് അജിത് ഡോവല്‍ ചൈനയിലെത്തുക. തുടര്‍ന്ന് വെള്ളിയാഴ്ച നടക്കുന്ന ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.
ഡോവലിന്റെ സന്ദര്‍ശനംകൊണ്ട് അതിര്‍ത്തിയിലെ പിന്മാറ്റത്തിനുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് ചൈന വഴങ്ങില്ല. നിലവില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലകൊള്ളുന്നത് അതിര്‍ത്തി തര്‍ക്കത്തിന്റെ പ്രധാന സൂത്രധാരനാണ് ഡോവല്‍. ഇന്ത്യന്‍ ട്രൂപ്പ് പിന്മാറാതെ ചൈനീസ് പട്ടാളം ഒരു ഇഞ്ച് പോലും പിന്മാറില്ലെന്നും മാധ്യമം പറയുന്നു.
ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളെ മേഖലയില്‍ നിന്ന് പിന്‍വലിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് പറഞ്ഞിരുന്നു. ജമ്മുകശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെ 3,488 കിലോമീറ്ററുള്ളതില്‍ 220 കിലോമീറ്ററാണ് സിക്കിം പ്രവശ്യയുള്ളത്.






